റിയൽമി 16 5ജി; കരുത്തുറ്റ പ്രോസസറും വമ്പൻ ബാറ്ററിയുമായി മിഡ്-റേഞ്ച് വിപണി പിടിക്കാൻ പുതിയ മോഡൽ!

റിയൽമി 16 5ജി; കരുത്തുറ്റ പ്രോസസറും വമ്പൻ ബാറ്ററിയുമായി മിഡ്-റേഞ്ച് വിപണി പിടിക്കാൻ പുതിയ മോഡൽ!

ന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിൽ തരംഗം സൃഷ്ടിക്കാൻ റിയൽമി തങ്ങളുടെ ഏറ്റവും പുതിയ മോഡലായ റിയൽമി 16 5ജി അവതരിപ്പിച്ചു. വമ്പൻ ബാറ്ററിയും ഉയർന്ന നിലവാരമുള്ള ക്യാമറ സംവിധാനവുമാണ് ഈ ഫോണിന്റെ പ്രധാന ആകർഷണങ്ങൾ. മിഡ്-റേഞ്ച് വിഭാഗത്തിൽ മികച്ച പ്രകടനം കാഴ്ചവെക്കുക എന്ന ലക്ഷ്യത്തോടെയാണ് റിയൽമി ഈ ഫോൺ രൂപകൽപ്പന ചെയ്തിരിക്കുന്നത്.

6.57 ഇഞ്ച് അമോലെഡ് ഡിസ്പ്ലേയാണ് ഫോണിലുള്ളത്. 120 ഹെർട്സ് റിഫ്രഷ് റേറ്റും 4,200 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസും മികച്ച ദൃശ്യാനുഭവം നൽകുന്നു. മീഡിയാടെക് ഡൈമൻസിറ്റി 6400 ടർബോ പ്രോസസറാണ് ഫോണിന് കരുത്തേകുന്നത്. ഇത് മികച്ച ഗെയിമിംഗ് അനുഭവവും മൾട്ടിടാസ്കിംഗും ഉറപ്പാക്കുന്നു. 12 ജിബി വരെ റാമും 256 ജിബി വരെ ഇന്റേണൽ സ്റ്റോറേജും ലഭ്യമാണ്. 50 മെഗാപിക്സൽ പ്രധാന ക്യാമറയോടുകൂടിയ ഡ്യൂവൽ റിയർ ക്യാമറ സജ്ജീകരണം. റിയർ ക്യാമറ ഉപയോഗിച്ച് സെൽഫി എടുക്കാൻ സഹായിക്കുന്ന ‘സെൽഫി മിറർ’ സൗകര്യം ഇതിലുണ്ട്. മികച്ച സെൽഫികൾക്കായി മുൻവശത്തും 50 മെഗാപിക്സൽ ക്യാമറ ഉൾപ്പെടുത്തിയിട്ടുണ്ട്.

Also Read: ചന്ദ്രനിലേക്ക് പോകുന്നവർ എന്ത് കഴിക്കും? ആർട്ടെമിസ് 2 പേടകത്തിലെ 189 വിഭവങ്ങൾ; മെനുവിലെ രഹസ്യങ്ങൾ ഇതാ!

7,000 mAh ശേഷിയുള്ള വമ്പൻ ബാറ്ററിയാണ് ഫോണിന്റെ ഏറ്റവും വലിയ പ്രത്യേകത. 60 വാട്സ് ഫാസ്റ്റ് ചാർജിംഗും റിവേഴ്സ് ചാർജിംഗ് സൗകര്യവും ഇതിനുണ്ട്. റിയൽമി 16 5ജി എയർ ബ്ലാക്ക്, എയർ വൈറ്റ് എന്നീ നിറങ്ങളിൽ ലഭിക്കും. 8 ജിബി റാം + 128 ജിബി മോഡൽ 31,999 രൂപയ്ക്കും 8 ജിബി + 256 ജിബി മോഡൽ 33,999 രൂപയ്ക്കും, 12 ജിബി + 256 ജിബി മോഡൽ 36,999 രൂപയ്ക്കും ലഭ്യമാണ്. ഏപ്രിൽ അഞ്ച് മുതൽ വിൽപ്പന ആരംഭിക്കും.

The post റിയൽമി 16 5ജി; കരുത്തുറ്റ പ്രോസസറും വമ്പൻ ബാറ്ററിയുമായി മിഡ്-റേഞ്ച് വിപണി പിടിക്കാൻ പുതിയ മോഡൽ! appeared first on Express Kerala.

Spread the love
Scroll to Top