
കുടകിലെ തടിയൻഡമോൾ മലനിരകളിൽ ട്രക്കിങ്ങിനിടെ കാണാതായി നാല് ദിവസത്തിന് ശേഷം കോഴിക്കോട് നാദാപുരം സ്വദേശിനി ജി.എസ്. ശരണ്യയെ വനമേഖലയിൽ നിന്ന് സുരക്ഷിതയായി പുറത്തെത്തിച്ചു. താൻ ആരോഗ്യവതിയാണെന്നും കൈവശം ഒരു കുപ്പി വെള്ളം മാത്രമാണുണ്ടായിരുന്നതെന്നും ശരണ്യ മാധ്യമങ്ങളോട് പ്രതികരിച്ചു. ഡ്രോൺ തെരച്ചിൽ പ്രതീക്ഷിച്ചിരുന്നതിനാൽ ഡ്രോണിന് ദൃശ്യമാകുന്ന തുറസ്സായ സ്ഥലത്താണ് താൻ നിലയുറപ്പിച്ചതെന്നും ശരണ്യ പറഞ്ഞു. ഏപ്രിൽ ശബ്ദം കേട്ടെത്തിയ പ്രദേശവാസികളാണ് ശരണ്യയെ ആദ്യം കണ്ടെത്തിയത്. ശരണ്യയെ പ്രാഥമിക ചികിത്സയ്ക്കായി കാക്കബെ ഗ്രാമത്തിലേക്ക് മാറ്റിയിട്ടുണ്ട്.
കൊച്ചിയിൽ ഐടി ജീവനക്കാരിയായ ശരണ്യ ഏപ്രിൽ രണ്ടിനാണ് പത്തംഗ സംഘത്തോടൊപ്പം ട്രക്കിങ്ങിന് പുറപ്പെട്ടത്. യാത്രാമധ്യേ വഴിതെറ്റി സംഘത്തിൽ നിന്ന് ഒറ്റപ്പെട്ട ശരണ്യയെ കണ്ടെത്താൻ വനംവകുപ്പും പൊലീസും പ്രദേശവാസികളും ചേർന്ന് വിപുലമായ തെരച്ചിലാണ് നടത്തിയത്. ശരണ്യയുടെ ഫോൺ ഓഫ് ആയത് ആദ്യഘട്ടത്തിൽ ആശങ്ക വർദ്ധിപ്പിച്ചിരുന്നു. വന്യമൃഗ സാന്നിധ്യമുള്ള ദുർഘടമായ വനമേഖലയിൽ നാല് പകലും രാത്രിയും ധൈര്യപൂർവ്വം അതിജീവിച്ച ശരണ്യയുടെ മടങ്ങിവരവ് വലിയ ആശ്വാസത്തോടെയാണ് കേരളം കേട്ടത്.
The post ‘കൈവശം ഒരു കുപ്പി വെള്ളം മാത്രം, ഡ്രോൺ വരുമെന്ന് ഉറപ്പായിരുന്നു’; കുടകിൽ നിന്ന് രക്ഷപ്പെട്ട ശരണ്യ പ്രതികരിക്കുന്നു appeared first on Express Kerala.




