‘നരകത്തിൽ പോകേണ്ടി വരും’; ഇറാനെതിരെ കടുത്ത അധിക്ഷേപവുമായി ട്രംപ്

‘നരകത്തിൽ പോകേണ്ടി വരും’; ഇറാനെതിരെ കടുത്ത അധിക്ഷേപവുമായി ട്രംപ്

മേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇറാനെതിരെ നടത്തിയ കടുത്ത അധിക്ഷേപ പരാമർശങ്ങൾ പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ കൂടുതൽ വഷളാക്കിയിരിക്കുകയാണ്. ഹോർമുസ് കടലിടുക്കിലെ ഇറാന്റെ നിയന്ത്രണം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് ഭീഷണി മുഴക്കിയത്. ഏപ്രിൽ 5 ന് കടലിടുക്ക് തുറന്നില്ലെങ്കിൽ ഇറാന്റെ പവർ പ്ലാന്റുകളും പാലങ്ങളും തകർക്കുമെന്നും അല്ലാത്തപക്ഷം അവർ ‘നരകത്തിൽ പോകേണ്ടി വരുമെന്നും’ ട്രംപ് പോസ്റ്റ് ചെയ്തു. അറബ് രാജ്യങ്ങളിലെ സാമ്പത്തിക-അടിസ്ഥാന സൗകര്യ മേഖലകൾക്ക് നേരെ ഇറാൻ ആക്രമണം തുടരുന്ന പശ്ചാത്തലത്തിലാണ് അമേരിക്കൻ പ്രസിഡന്റിന്റെ ഈ പരസ്യമായ യുദ്ധപ്രഖ്യാപനം.

ഇറാൻ വെടിവച്ചിട്ട അമേരിക്കൻ എഫ്-15ഇ സ്ട്രൈക്ക് ഈഗിൾ വിമാനത്തിലെ പൈലറ്റിനെ അമേരിക്കൻ പ്രത്യേക സേന സാഹസികമായി രക്ഷപ്പെടുത്തിയതിന് പിന്നാലെയായിരുന്നു ട്രംപിന്റെ പ്രതികരണം. ഇറാന്റെ പർവതനിരകൾക്കിടയിൽ സൈന്യം വളയുന്നതിന് തൊട്ടുമുമ്പ് പരിക്കേറ്റ പൈലറ്റിനെ രക്ഷിക്കാൻ കഴിഞ്ഞത് വലിയ നേട്ടമായാണ് ട്രംപ് വിശേഷിപ്പിച്ചത്. ഫെബ്രുവരി 28-ന് ഇറാനുമായി യുദ്ധം ആരംഭിച്ച ശേഷം തകർന്നുവീഴുന്ന ആദ്യത്തെ അമേരിക്കൻ വിമാനമാണിത്. കാണാതായ സൈനികനെ തിരിച്ചുകിട്ടിയതോടെ ഇറാന് മേൽ സൈനിക നടപടി കടുപ്പിക്കാനാണ് അമേരിക്കയുടെ നീക്കം.

See also  മറ്റത്തൂര്‍ കോടാലിയില്‍ എട്ട് വയസുകാരൻ പാമ്പ് കടിയേറ്റ് മരിച്ചു, സഹോദരൻ ഗുരുതരാവസ്ഥയിൽ

The post ‘നരകത്തിൽ പോകേണ്ടി വരും’; ഇറാനെതിരെ കടുത്ത അധിക്ഷേപവുമായി ട്രംപ് appeared first on Express Kerala.

Spread the love
Scroll to Top