ബെംഗളൂരുവിൽ സിക്‌സർ പൂരം; ചെന്നൈക്കെതിരെ 250 റൺസ് അടിച്ചുകൂട്ടി ആർസിബി

ബെംഗളൂരുവിൽ സിക്‌സർ പൂരം; ചെന്നൈക്കെതിരെ 250 റൺസ് അടിച്ചുകൂട്ടി ആർസിബി

പിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്‌സിനെതിരേ ബാറ്റിംഗ് വെടിക്കെട്ടുമായി റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു. നിശ്ചിത 20 ഓവറിൽ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 250 റൺസെന്ന കൂറ്റൻ സ്‌കോറാണ് ബെംഗളൂരു പടുത്തുയർത്തിയത്. ദേവ്ദത്ത് പടിക്കൽ (50), ടിം ഡേവിഡ് (70) എന്നിവരുടെ തകർപ്പൻ അർദ്ധസെഞ്ചുറികളും ക്യാപ്റ്റൻ രജത് പാട്ടിദാറിന്റെ (48) വെടിക്കെട്ട് പ്രകടനവുമാണ് ആർസിബിയെ റെക്കോർഡ് സ്കോറിലേക്ക് നയിച്ചത്. ചെന്നൈ ബൗളർമാരെ നിഷ്പ്രഭരാക്കുന്ന പ്രകടനമാണ് ബെംഗളൂരു ബാറ്റർമാർ ചിന്നസ്വാമി സ്റ്റേഡിയത്തിൽ പുറത്തെടുത്തത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ആർസിബിക്ക് വിരാട് കോലിയും ഫിൽ സാൾട്ടും ചേർന്ന് മികച്ച തുടക്കമാണ് നൽകിയത്. പവർപ്ലേയിൽ ആക്രമിച്ച് കളിച്ച കോലി 18 പന്തിൽ 28 റൺസെടുത്ത് പുറത്തായി. തുടർന്ന് ഫിൽ സാൾട്ടും (46) ദേവ്ദത്ത് പടിക്കലും ചേർന്ന് ഇന്നിംഗ്‌സ് മുന്നോട്ട് കൊണ്ടുപോയി. പത്തോവർ പിന്നിടുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 91 റൺസെന്ന നിലയിലായിരുന്ന ആർസിബിക്ക് പടിക്കലിന്റെ വെടിക്കെട്ട് ബാറ്റിംഗ് വേഗത കൂട്ടി. 14-ാം ഓവറിൽ പടിക്കൽ അർദ്ധസെഞ്ചുറി പൂർത്തിയാക്കി മടങ്ങിയെങ്കിലും ചെന്നൈക്ക് ആശ്വാസം നൽകാൻ ആർസിബി നായകൻ അനുവദിച്ചില്ല.

അവസാന ഓവറുകളിൽ രജത് പാട്ടിദാറും ടിം ഡേവിഡും ചേർന്ന് ചെന്നൈ ബൗളർമാരെ തല്ലിച്ചതയ്ക്കുകയായിരുന്നു. 19-ാം ഓവറിൽ നാല് സിക്സറുകൾ ഉൾപ്പെടെ 30 റൺസാണ് ടിം ഡേവിഡ് അടിച്ചെടുത്തത്. വെറും 25 പന്തിൽ നിന്ന് 70 റൺസുമായി ഡേവിഡും, 19 പന്തിൽ നിന്ന് 48 റൺസുമായി പാട്ടിദാറും പുറത്താകാതെ നിന്നു. അവസാന അഞ്ച് ഓവറിൽ മാത്രം നൂറിലധികം റൺസ് അടിച്ചുകൂട്ടിയ ബെംഗളൂരു, ചെന്നൈക്ക് മുന്നിൽ ഹിമാലയൻ ലക്ഷ്യമാണ് ഉയർത്തിയിരിക്കുന്നത്.

The post ബെംഗളൂരുവിൽ സിക്‌സർ പൂരം; ചെന്നൈക്കെതിരെ 250 റൺസ് അടിച്ചുകൂട്ടി ആർസിബി appeared first on Express Kerala.

Spread the love
Scroll to Top