വീട്ടിൽ പ്രസവിച്ച കുഞ്ഞ് മരിച്ചു; ഭാര്യ ഗർഭിണിയാണെന്ന് അറിഞ്ഞില്ലെന്ന് ഭർത്താവ്

വീട്ടിൽ പ്രസവിച്ച കുഞ്ഞ് മരിച്ചു; ഭാര്യ ഗർഭിണിയാണെന്ന് അറിഞ്ഞില്ലെന്ന് ഭർത്താവ്

തിരുവനന്തപുരം കാട്ടാക്കടയിൽ വീട്ടിൽ പ്രസവിച്ച നവജാതശിശു മരിച്ച സംഭവത്തിൽ ദുരൂഹതയേറുന്നു. കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചപ്പോൾ ശരീരത്തിൽ നിരവധി മുറിവുകൾ കണ്ടെത്തിയതിനെത്തുടർന്ന് ആശുപത്രി അധികൃതർ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. പ്രസവത്തിന് ശേഷം അനക്കമില്ലാത്ത നിലയിലാണ് കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചത്. 21 വയസ്സുകാരിയായ യുവതി നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്.

യുവതി ഗർഭിണിയായിരുന്നു എന്ന കാര്യം താൻ അറിഞ്ഞിരുന്നില്ലെന്നാണ് ഭർത്താവ് പോലീസിന് നൽകിയ മൊഴി. ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ ഭാര്യ അവശ നിലയിലായിരുന്നുവെന്നും കഠിനമായ വയറുവേദനയുണ്ടെന്ന് പറഞ്ഞതായും ഇയാൾ പറയുന്നു. മുറിയിൽ രക്തക്കറ കണ്ടതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് ബെഡ്ഷീറ്റിൽ പൊതിഞ്ഞ നിലയിൽ കുഞ്ഞിനെ കണ്ടെത്തിയത്. ഉടൻ തന്നെ ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും കുഞ്ഞ് മരണപ്പെട്ടിരുന്നു.

Also Read; നീതി നടപ്പായി; 11കാരനെ പീഡിപ്പിച്ച പ്രതിക്ക് 75 വർഷം കഠിനതടവ്

കുഞ്ഞിന്റെ ദേഹത്തെ മുറിവുകളാണ് പോലീസിനെ സംശയത്തിലാക്കിയിരിക്കുന്നത്. കാട്ടാക്കട പോലീസ് ആശുപത്രിയിലെത്തി പ്രാഥമിക വിവരങ്ങൾ ശേഖരിച്ചു. പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവന്നാൽ മാത്രമേ മരണകാരണം വ്യക്തമാവുകയുള്ളൂ എന്ന് പോലീസ് അറിയിച്ചു. ശാസ്ത്രീയമായ പരിശോധനകൾക്ക് ശേഷം മാത്രമേ സംഭവത്തിൽ കൂടുതൽ വ്യക്തത വരൂ എന്നും തുടർനടപടികൾ സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

The post വീട്ടിൽ പ്രസവിച്ച കുഞ്ഞ് മരിച്ചു; ഭാര്യ ഗർഭിണിയാണെന്ന് അറിഞ്ഞില്ലെന്ന് ഭർത്താവ് appeared first on Express Kerala.

Spread the love
Scroll to Top