
തൃശ്ശൂരിൽ ബിജെപി വോട്ടർമാർക്ക് കിറ്റുകളും സാരിയും പണവും വിതരണം ചെയ്‌തെന്ന വിവാദത്തിൽ പ്രതികരിച്ച് യുഡിഎഫ് സ്ഥാനാർത്ഥി ടി.എൻ. പ്രതാപൻ. കൊച്ചി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഒരു പിആർ ഏജൻസിയാണ് ഇതിന് പിന്നിലെന്നും ബിജെപിയുടെ വാട്സാപ്പ് ഗ്രൂപ്പുകൾ വഴി സാരി വിതരണത്തിനായി വിവരങ്ങൾ ശേഖരിക്കുന്നുണ്ടെന്നും അദ്ദേഹം തൃശ്ശൂരിൽ പറഞ്ഞു. “ഉത്തരേന്ത്യയിൽ കണ്ടുവരുന്ന വോട്ട് കച്ചവടം കേരളത്തിലും നടപ്പിലാക്കാൻ ശ്രമിക്കുന്നത് ഞെട്ടിക്കുന്നതാണ്,” പ്രതാപൻ കൂട്ടിച്ചേർത്തു.
തിരഞ്ഞെടുപ്പ് കമ്മിഷന്റെ ചില നിരീക്ഷകരും പൊലീസും ബിജെപിയെ സഹായിക്കുകയാണെന്നും ടി.എൻ. പ്രതാപൻ ആരോപിച്ചു. ഉദ്യോഗസ്ഥർ നിഷ്പക്ഷത പാലിക്കണമെന്നും അല്ലാത്തപക്ഷം ശക്തമായി ചെറുക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. തിരഞ്ഞെടുപ്പിൽ പരാജയഭീതി പൂണ്ട ബിജെപി സ്ഥാനാർത്ഥി അനീഷ് കുമാർ ജാള്യത മറയ്ക്കാനാണ് ഇപ്പോൾ സംസാരിക്കുന്നതെന്നും, മണലൂരിൽ ബിജെപി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
The post തൃശ്ശൂരിൽ ബിജെപിയുടെ കിറ്റ് രാഷ്ട്രീയം; പിന്നിൽ കൊച്ചിയിലെ പിആർ ഏജൻസിയെന്ന് ടി.എൻ. പ്രതാപൻ appeared first on Express Kerala.




