
മധ്യപ്രദേശ് പോലീസിൽ കോൺസ്റ്റബിൾ (ബാൻഡ്) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. പുരുഷ ഉദ്യോഗാർത്ഥികൾക്ക് മാത്രമാണ് ഈ അവസരം. എംപി ഓൺലൈൻ പോർട്ടൽ വഴി ഓൺലൈനായി അപേക്ഷിക്കാം.
പ്രധാന തീയതികൾ
അപേക്ഷാ വിൻഡോ തുറന്നത്: 2026 ഏപ്രിൽ 5.
അപേക്ഷിക്കാനുള്ള അവസാന തീയതി: 2026 ഏപ്രിൽ 19.
അപേക്ഷ തിരുത്താനുള്ള അവസാന തീയതി: 2026 ഏപ്രിൽ 24.
Also Read: UIDAI ഇന്റേൺഷിപ്പ് 2026; ബെംഗളൂരുവിൽ അവസരം
ഒഴിവുകളുടെ വിവരവും യോഗ്യതയും
ആകെ ഒഴിവുകൾ: 679 (കോൺസ്റ്റബിൾ ബാൻഡ്)
വിദ്യാഭ്യാസ യോഗ്യത: ജനറൽ (UR), OBC, SC വിഭാഗങ്ങൾക്ക്: 10+2 പാസായിരിക്കണം.
ST വിഭാഗത്തിന്: എട്ടാം ക്ലാസ് പാസായിരിക്കണം.
പ്രായപരിധി: ജനറൽ വിഭാഗം: 18 – 33 വയസ്സ്.
സംവരണ വിഭാഗങ്ങൾ: 18 – 38 വയസ്സ്.
അപേക്ഷാ ഫീസ്
ജനറൽ (UR): 500 രൂപ.
SC/ST/OBC/EWS: 250 രൂപ.
എല്ലാവരും 150 രൂപ പോർട്ടൽ ഫീസും ജിഎസ്ടിയും പ്രത്യേകം അടയ്ക്കേണ്ടതുണ്ട്. ഉദ്യോഗാർത്ഥികളെ സ്കിൽ ടെസ്റ്റ്, ബാൻഡ് പ്ലേയിംഗ് ടെസ്റ്റ്, അഭിമുഖം എന്നി പരിശോധനകളിലൂടെയായിരിക്കും തിരഞ്ഞെടുക്കുന്നത്.
The post എംപി പോലീസ് കോൺസ്റ്റബിൾ ബാൻഡ് റിക്രൂട്ട്മെന്റ് 2026; 679 ഒഴിവുകൾ appeared first on Express Kerala.




