‘ഇറാനെ തുടച്ചുനീക്കാൻ ഒരു രാത്രി മതി’; യുദ്ധഭീഷണിയുമായി ട്രംപ്

‘ഇറാനെ തുടച്ചുനീക്കാൻ ഒരു രാത്രി മതി’; യുദ്ധഭീഷണിയുമായി ട്രംപ്

റാനെതിരെ അതിരൂക്ഷമായ യുദ്ധഭീഷണിയുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഒറ്റരാത്രികൊണ്ട് ഇറാൻ എന്ന രാജ്യത്തെ പൂർണ്ണമായും മാപ്പിൽ നിന്ന് തുടച്ചുനീക്കാൻ അമേരിക്കയ്ക്ക് സാധിക്കുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി. ഇറാൻ യുദ്ധത്തെക്കുറിച്ച് രാജ്യത്തെ അഭിസംബോധന ചെയ്യവേയാണ് ഹോർമുസ് കടലിടുക്ക് തുറന്നുകൊടുക്കാനോ പുതിയ കരാറിൽ ഒപ്പുവെക്കാനോ ഇറാൻ തയ്യാറാകണമെന്ന് ട്രംപ് പ്രകോപനപരമായ ഭാഷയിൽ ആവശ്യപ്പെട്ടത്.

ചരിത്രത്തിൽ സമാനതകളില്ലാത്ത ആക്രമണമായിരിക്കും ഇറാൻ നേരിടാൻ പോകുന്നതെന്ന് ട്രംപ് ഭീഷണിപ്പെടുത്തി. രാജ്യത്തെ വൈദ്യുതി നിലയങ്ങളും പാലങ്ങളും ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ തകർക്കുമെന്നാണ് മുന്നറിയിപ്പ്. ഹോർമുസ് കടലിടുക്ക് തുറന്നുകൊടുക്കാത്ത പക്ഷം ഇറാൻ നരകതുല്യമായ അവസ്ഥ നേരിടേണ്ടി വരുമെന്നും ട്രംപ് പറഞ്ഞു.

Also Read:തമിഴ് നടി സുഭാഷിണി മരിച്ച നിലയിൽ; അന്വേഷണം ആരംഭിച്ച് പോലീസ്

അമേരിക്ക മുന്നോട്ടുവെച്ച വെടിനിർത്തൽ നിർദ്ദേശം ഇറാൻ നിരസിച്ചതാണ് ട്രംപിനെ ചൊടിപ്പിച്ചത്. അനുകൂലമായ തീരുമാനം ഉണ്ടായില്ലെങ്കിൽ കടുത്ത പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് വൈറ്റ് ഹൗസ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ, താൽക്കാലിക ഉടമ്പടികൾക്ക് ഇറാൻ തയ്യാറല്ല. തങ്ങൾക്കെതിരെയുള്ള ഉപരോധങ്ങൾ പൂർണ്ണമായും നീക്കുകയും രാജ്യത്തെ പുനർനിർമ്മാണ പ്രവർത്തനങ്ങൾ ഉറപ്പുനൽകുകയും ചെയ്യുന്ന ശാശ്വത പരിഹാരമാണ് ഇറാൻ മുന്നോട്ടുവെക്കുന്നത്. നിലവിലെ സാഹചര്യത്തിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം അതീവ ഗുരുതരമായി തുടരുകയാണ്.

The post ‘ഇറാനെ തുടച്ചുനീക്കാൻ ഒരു രാത്രി മതി’; യുദ്ധഭീഷണിയുമായി ട്രംപ് appeared first on Express Kerala.

Spread the love
Scroll to Top