പ്രവാസികൾക്ക് ആശ്വാസം; ദമ്മാമിൽ നിന്ന് കൊച്ചി ഉൾപ്പെടെ നാല് നഗരങ്ങളിലേക്ക് ഗൾഫ് എയർ സർവീസ് ആരംഭിച്ചു

പ്രവാസികൾക്ക് ആശ്വാസം; ദമ്മാമിൽ നിന്ന് കൊച്ചി ഉൾപ്പെടെ നാല് നഗരങ്ങളിലേക്ക് ഗൾഫ് എയർ സർവീസ് ആരംഭിച്ചു

ൾഫ് എയർ യാത്രാ സൗകര്യങ്ങൾ വിപുലീകരിക്കുന്നതിന്റെ ഭാഗമായി ദമ്മാം കിങ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് കൊച്ചി ഉൾപ്പെടെ നാല് പുതിയ ദക്ഷിണേഷ്യൻ സെക്ടറുകളിലേക്ക് സർവീസുകൾ പ്രഖ്യാപിച്ചു. കൊച്ചിക്ക് പുറമെ ലാഹോർ, ഇസ്ലാമാബാദ്, ധാക്ക എന്നീ നഗരങ്ങളിലേക്കാണ് താൽക്കാലികമായി സർവീസുകൾ വ്യാപിപ്പിച്ചിരിക്കുന്നത്. ബഹ്റൈന്റെയും മേഖലയിലെ ചില അയൽരാജ്യങ്ങളുടെയും വ്യോമാതിർത്തികൾ താൽക്കാലികമായി അടച്ചിട്ടിരിക്കുന്ന സാഹചര്യത്തിൽ യാത്രക്കാർ നേരിടുന്ന ബുദ്ധിമുട്ടുകൾ പരിഗണിച്ചാണ് ഈ പുതിയ ക്രമീകരണം.

നിലവിൽ ദമ്മാമിൽ നിന്ന് ലണ്ടൻ ഹീത്രോ, മുംബൈ, നെയ്റോബി, കെയ്റോ, ചെന്നൈ, ബാങ്കോക്ക്, കാസബ്ലാങ്ക, മനില, പാരീസ്, ഫ്രാങ്ക്ഫർട്ട്, ഇസ്താംബുൾ, ഏഥൻസ്, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് ഗൾഫ് എയർ താൽക്കാലിക സർവീസുകൾ നടത്തുന്നുണ്ട്. പുതിയ സെക്ടറുകൾ കൂടി നിലവിൽ വരുന്നതോടെ ദക്ഷിണേഷ്യൻ രാജ്യങ്ങളിലേക്കുള്ള യാത്രക്കാർക്ക് ഇത് വലിയ ആശ്വാസമാകും.

Also Read:സൗദിയിൽ പ്രവാസികൾക്ക് വൻ തിരിച്ചടി; 69 തസ്തികകളിൽ കൂടി 100 ശതമാനം സ്വദേശിവൽക്കരണം!

സ്ഥിരീകരിച്ച ബുക്കിംഗുകൾ കൈവശമുള്ള യാത്രക്കാർക്ക് ബഹ്റൈനും കിംഗ് ഫഹദ് വിമാനത്താവളത്തിനുമിടയിൽ റോഡ് മാർഗ്ഗമുള്ള യാത്രാസൗകര്യം വിമാനക്കമ്പനി തന്നെ ഒരുക്കും. കൂടാതെ, ബഹ്റൈനിലേക്കും തിരിച്ചും യാത്ര ചെയ്യുന്നവർക്കായി സൗദി അറേബ്യ ട്രാൻസിറ്റ് വിസ ലഭ്യമാക്കാൻ ആവശ്യമായ സഹായങ്ങളും ഗൾഫ് എയർ നൽകുന്നുണ്ട്. ഗൾഫ് എയറിന്റെ ഔദ്യോഗിക വെബ്സൈറ്റ്, മൊബൈൽ ആപ്പ് അല്ലെങ്കിൽ അംഗീകൃത ട്രാവൽ ഏജന്റുമാർ വഴി യാത്രക്കാർക്ക് ടിക്കറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ്.

The post പ്രവാസികൾക്ക് ആശ്വാസം; ദമ്മാമിൽ നിന്ന് കൊച്ചി ഉൾപ്പെടെ നാല് നഗരങ്ങളിലേക്ക് ഗൾഫ് എയർ സർവീസ് ആരംഭിച്ചു appeared first on Express Kerala.

Spread the love
Scroll to Top