ജാമ്യത്തിലിറങ്ങി വീണ്ടും മയക്കുമരുന്ന് വില്പന; മലപ്പുറത്ത് യുവാവ് എംഡിഎംഎയുമായി പിടിയിൽ

ജാമ്യത്തിലിറങ്ങി വീണ്ടും മയക്കുമരുന്ന് വില്പന; മലപ്പുറത്ത് യുവാവ് എംഡിഎംഎയുമായി പിടിയിൽ

ഹരിക്കേസിൽ ജാമ്യത്തിലിറങ്ങി വീണ്ടും മയക്കുമരുന്ന് വില്പനയ്ക്ക് ശ്രമിച്ച യുവാവ് പിടിയിലായി. മലപ്പുറം ചങ്ങരംകുളത്ത് 20 ഗ്രാം എംഡിഎംഎയുമായാണ് പട്ടാമ്പി സ്വദേശി ഷാഹുൽ ഹമീദിനെ പോലീസ് അറസ്റ്റ് ചെയ്തത്. നാട്ടുകാരുടെ ജാഗ്രതയാണ് പ്രതിയെ വലയിലാക്കാൻ സഹായിച്ചത്.

ചങ്ങരംകുളം നടുവട്ടത്തെ പെട്രോൾ പമ്പിന് സമീപം സംശയാസ്പദമായ സാഹചര്യത്തിൽ ഷാഹുൽ ഹമീദിനെ കണ്ട നാട്ടുകാർ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പോലീസെത്തി നടത്തിയ പരിശോധനയിലാണ് ഇയാളിൽ നിന്ന് മയക്കുമരുന്ന് കണ്ടെടുത്തത്.

Also Read:കൊല്ലത്ത് ഹോട്ടൽ ഉടമയെ ജീവനക്കാരൻ കുത്തിക്കൊന്നു; മലപ്പുറം സ്വദേശി പിടിയിൽ

രണ്ടുവർഷം മുൻപ് സമാനമായ രീതിയിൽ ലഹരിമരുന്ന് വില്പന നടത്തിയതിന് ഷാഹുൽ ഹമീദും സഹോദരനും പിടിയിലായിരുന്നു. ഈ കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷമാണ് ഇയാൾ വീണ്ടും വില്പനയിൽ സജീവമാകാൻ ശ്രമിച്ചത്. പ്രതിയുടെ ലഹരി ഇടപാടുകളെക്കുറിച്ചും കൂട്ടുപ്രതികളെക്കുറിച്ചും ചങ്ങരംകുളം പോലീസും ഡാൻസാഫ്സം ഘവും വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

The post ജാമ്യത്തിലിറങ്ങി വീണ്ടും മയക്കുമരുന്ന് വില്പന; മലപ്പുറത്ത് യുവാവ് എംഡിഎംഎയുമായി പിടിയിൽ appeared first on Express Kerala.

Spread the love
Scroll to Top