പശ്ചിമേഷ്യ യുദ്ധമുനയിൽ! ഇറാന്റെ ഖാർഗ് ഐലൻഡ് അമേരിക്ക തകർത്തു?

പശ്ചിമേഷ്യ യുദ്ധമുനയിൽ! ഇറാന്റെ ഖാർഗ് ഐലൻഡ് അമേരിക്ക തകർത്തു?

ശ്ചിമേഷ്യയെ യുദ്ധഭീതിയുടെ നിഴലിലാഴ്ത്തി ഇറാന്റെ തന്ത്രപ്രധാനമായ എണ്ണക്കയറ്റുമതി കേന്ദ്രമായ ഖാർഗ് ഐലൻഡിൽ അമേരിക്ക അതിശക്തമായ ബോംബാക്രമണം നടത്തി. ഹോർമുസ് കടലിടുക്കിന് സമീപമുള്ള ഈ ദ്വീപിലെ അമ്പതിലധികം കേന്ദ്രങ്ങളിലാണ് സംഭവം. വാൾസ്ട്രീറ്റ് ജേർണലിന്റെ റിപ്പോർട്ട് പ്രകാരം, ചൊവ്വാഴ്ച വൈകുന്നേരം ട്രംപ് നൽകിയ സമയപരിധിക്ക് മുന്നോടിയായാണ് ഈ മിന്നൽ ആക്രമണം ഉണ്ടായത്. എണ്ണപ്പാടങ്ങളും സൈനിക കേന്ദ്രങ്ങളും ലക്ഷ്യം വെച്ചായിരുന്നു അമേരിക്കയുടെ നീക്കം. ഇതിന് പിന്നാലെ ഇറാന്റെ പവർ പ്ലാന്റുകളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും തകർക്കാനായി തങ്ങളും വിപുലമായ ആക്രമണം നടത്തിയതായി ഇസ്രയേൽ പ്രതിരോധ സേനയും അറിയിച്ചു. മേഖലയിലെ ഇറാന്റെ സ്വാധീനം പൂർണ്ണമായും ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണ് സഖ്യകക്ഷികളുടെ ഈ സംയുക്ത നീക്കം.

ലോകത്തെ ഞെട്ടിച്ചുകൊണ്ട് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് നൽകിയ അന്ത്യശാസനമാണ് ഇപ്പോൾ അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചയാകുന്നത്. ഹോർമുസ് കടലിടുക്ക് തുറക്കുന്ന കാര്യത്തിൽ ഇറാൻ വഴങ്ങിയില്ലെങ്കിൽ ആ രാജ്യം തന്നെ ഭൂപടത്തിൽ നിന്ന് അപ്രത്യക്ഷമാകുമെന്നാണ് ട്രംപിന്റെ ഭീഷണി. “ഒരു നാഗരികത മുഴുവൻ ഇന്ന് രാത്രി മരിക്കും, അത് ഒരിക്കലും തിരികെ കൊണ്ടുവരാൻ കഴിയില്ല” എന്ന് ട്രൂത്ത് സോഷ്യലിൽ ട്രംപ് കുറിച്ചത് ആണവയുദ്ധത്തിന്റെ സൂചനയാണോ എന്ന ഭീതിയിലാണ് ലോകരാജ്യങ്ങൾ.

ഇറാന്റെ വിദേശ വരുമാനത്തിന്റെ പ്രധാന സ്രോതസ്സായ ഖാർഗ് ഐലൻഡ് ലക്ഷ്യം വെച്ചത് വഴി ഇറാനെ പൂർണ്ണമായും നിശബ്ദമാക്കുകയാണ് അമേരിക്കയുടെ തന്ത്രം. സൗദി അറേബ്യയിലെയും കുവൈത്തിലെയും അമേരിക്കൻ സൈനിക താവളങ്ങളുടെ സാമീപ്യം ആക്രമണം എളുപ്പമാക്കി. വലിയ എണ്ണക്കപ്പലുകൾക്ക് അടുക്കാൻ കഴിയുന്ന ഏക കേന്ദ്രം എന്ന നിലയിൽ ഖാർഗിനേറ്റ ആഘാതം ഇറാന്റെ സമ്പദ്‌വ്യവസ്ഥയെ വർഷങ്ങൾ പിന്നോട്ടടിക്കും. വൈദ്യുതി നിലയങ്ങളും പാലങ്ങളും തകർക്കുന്നതോടെ രാജ്യം പൂർണ്ണമായും ഇരുട്ടിലാകുമെന്ന ഭീഷണിയും നിലനിൽക്കുന്നു.

അമേരിക്കയുടെ ഭാഗത്തുനിന്ന് ഇതുവരെ കാണാത്ത വിധത്തിലുള്ള കടുത്ത നിലപാടുകൾ ഉണ്ടായതോടെ ഐക്യരാഷ്ട്രസഭയും യൂറോപ്യൻ യൂണിയനും കടുത്ത ആശങ്കയിലാണ്. സമാധാനത്തിനായുള്ള അവസാനവട്ട ശ്രമങ്ങൾ നടക്കുന്നുണ്ടെങ്കിലും ട്രംപിന്റെ ‘ഡെഡ്‌ലൈൻ’ അവസാനിക്കുന്നതോടെ ലോകത്തിന്റെ ഭാവി തന്നെ മാറിമറിഞ്ഞേക്കാം. പശ്ചിമേഷ്യയിൽ ഒരു മഹാദുരന്തം ഒഴിവാക്കാൻ ഇറാൻ കീഴടങ്ങുമോ അതോ തിരിച്ചടിക്കുമോ എന്ന മുൾമുനയിലാണ് ഇപ്പോൾ ലോകം.

The post പശ്ചിമേഷ്യ യുദ്ധമുനയിൽ! ഇറാന്റെ ഖാർഗ് ഐലൻഡ് അമേരിക്ക തകർത്തു? appeared first on Express Kerala.

Spread the love
Scroll to Top