“ബൈ ബൈ പിണറായി”; പോളിംഗ് ബൂത്തിലേക്ക് പോകും മുൻപ് ഓർക്കാൻ പത്ത് കാര്യങ്ങൾ നിരത്തി വേണുഗോപാൽ

“ബൈ ബൈ പിണറായി”; പോളിംഗ് ബൂത്തിലേക്ക് പോകും മുൻപ് ഓർക്കാൻ പത്ത് കാര്യങ്ങൾ നിരത്തി വേണുഗോപാൽ

തിരുവനന്തപുരം: പോളിംഗ് ബൂത്തിലേക്ക് നീങ്ങുന്ന ഓരോ മലയാളിയും ഓർക്കേണ്ട പത്ത് കാര്യങ്ങൾ അക്കമിട്ട് നിരത്തി എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. ഈ തിരഞ്ഞെടുപ്പ് പിണറായി വിജയൻ സർക്കാരിന്റെ ഭരണത്തിന് അന്ത്യം കുറിക്കുന്ന ‘കലാശക്കൊട്ടും’ യുഡിഎഫ് സർക്കാരിന്റെ തിരിച്ചുവരവിനുള്ള ‘കേളികൊട്ടും’ ആണെന്ന് അദ്ദേഹം ഫേസ്‌ബുക്കിൽ കുറിച്ചു. പത്തുവർഷത്തെ കിരാത ഭരണത്തിൽ നിന്ന് മോചനം നേടാൻ ഐക്യജനാധിപത്യ മുന്നണിയുടെ വിജയം അനിവാര്യമാണെന്നും ബിജെപിയുമായും വർഗീയ സംഘടനകളുമായും സന്ധി ചെയ്ത് തുടർച്ചയായി ഭരണം പിടിക്കാനുള്ള മുഖ്യമന്ത്രിയുടെ നീക്കം കേരളത്തിൽ വിലപ്പോകില്ലെന്നും അദ്ദേഹം പരിഹസിച്ചു.

പിണറായി സർക്കാരിനെതിരെ ഉന്നയിക്കുന്ന പത്ത് പ്രധാന ആരോപണങ്ങൾ അക്കമിട്ട് നിരത്തിക്കൊണ്ടാണ് കെ.സി. വേണുഗോപാൽ വിമർശനം കടുപ്പിച്ചത്. പിൻവാതിൽ നിയമനങ്ങൾ, സാമ്പത്തിക തകർച്ച, നികുതിക്കൊള്ള, വിലക്കയറ്റം എന്നിവ ഭരണത്തിന്റെ മുഖമുദ്രയായി മാറിയെന്ന് അദ്ദേഹം ആരോപിച്ചു. മുഖ്യമന്ത്രിയുടെ ആഡംബര മോഹങ്ങളും ആശുപത്രികളിലെ സേവന നിലവാര തകർച്ചയും ചൂണ്ടിക്കാട്ടിയ അദ്ദേഹം, പിണറായി ഭരണത്തിന് ഇനിയൊരു അവസരം കൂടി നൽകുന്നത് കേരളത്തിന്റെ നാശത്തിന് കാരണമാകുമെന്നും ‘ബൈ ബൈ പിണറായി’ എന്ന് പറയാൻ സമയമായെന്നും വ്യക്തമാക്കി.

See also  തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കെട്ട് പുരയില്‍ പൊട്ടിത്തെറി. നാല്‌ പേർക്ക് ദാരുണാന്ത്യം

Also Read: വോട്ടിങ് മെഷീനിൽ വീണാ ജോർജിന്റെ ചിത്രം മാത്രം വ്യക്തം; ആറന്മുളയിൽ പരാതിയുമായി കോൺഗ്രസ്

സഹകരണ പ്രസ്ഥാനങ്ങളിലെ കൊള്ള, വന്യജീവി ആക്രമണം നേരിടുന്നതിലെ പരാജയം, സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളിൽ പാർട്ടി നടത്തുന്ന വഴിവിട്ട ഇടപെടലുകൾ എന്നിവയും വേണുഗോപാൽ തന്റെ കുറിപ്പിൽ പ്രതിപാദിച്ചു. സ്വന്തം പാർട്ടിയിലുള്ളവർ പീഡനക്കേസുകളിൽ ഉൾപ്പെടുമ്പോൾ അവർക്ക് കവചമൊരുക്കുന്ന സമീപനമാണ് സർക്കാർ സ്വീകരിക്കുന്നത്. മുഖ്യമന്ത്രിക്കെതിരെയുള്ള നിരവധി കേസുകൾ അധികാരം ഉപയോഗിച്ച് അടിച്ചമർത്തുകയാണെന്നും, സഹകരണ മേഖലയെ തകർക്കുന്ന നയം തുടരുമെന്നും ആരോപിച്ച അദ്ദേഹം, യുഡിഎഫിന്റെ വിജയം സുനിശ്ചിതമാണെന്ന് കൂട്ടിച്ചേർത്തു.

The post “ബൈ ബൈ പിണറായി”; പോളിംഗ് ബൂത്തിലേക്ക് പോകും മുൻപ് ഓർക്കാൻ പത്ത് കാര്യങ്ങൾ നിരത്തി വേണുഗോപാൽ appeared first on Express Kerala.

Spread the love
Scroll to Top