വർഷാവസാന വിശേഷങ്ങൾ പങ്കുവെക്കുന്ന ‘ഇയർ എൻഡ് റിവ്യൂ’ ഫീച്ചറുമായി ചാറ്റ് ജിപിടി. കഴിഞ്ഞ വർഷം നിങ്ങൾ ചാറ്റ് ജിപിടി ഉപയോഗിച്ച രീതിയും കൂടുതലായി ചർച്ച ചെയ്ത കാര്യങ്ങളും വിശകലനം ചെയ്യുന്ന വിശദമായ റിപ്പോർട്ടാണ് ഈ പുതിയ ഫീച്ചർ നൽകുന്നത്.
വെറുമൊരു സ്ഥിതിവിവരക്കണക്ക് എന്നതിലുപരി ഓരോ ഉപയോക്താവിനുമായി സവിശേഷമായ രീതിയിലാണ് ഓപ്പൺ എഐ ഈ ഫീച്ചർ ഒരുക്കിയിരിക്കുന്നത്. വ്യക്തിഗതമായി തയ്യാറാക്കിയ അവാർഡുകൾ, പിക്സൽ പെയിന്റിംഗുകൾ, ആ വർഷത്തെ നിങ്ങളുടെ സംഭാഷണങ്ങളെ ഓർമ്മപ്പെടുത്തുന്ന കവിതകൾ എന്നിവയും ഇതിന്റെ ഭാഗമായുണ്ട്.
Also Read: ശത്രു എവിടെയുണ്ടെന്ന് നേരത്തെ തന്നെ അറിയാം! അഞ്ചാം തലമുറ യുദ്ധവിമാനങ്ങളും നാലാം തലമുറ ജെറ്റുകളും തമ്മിലുള്ള മിസൈൽ ശേഷിയുടെ താരതമ്യം
ചാറ്റ് ജിപിടി മൊബൈൽ ആപ്പിലോ വെബ്സൈറ്റിലോ പോയി ‘Show me my year with ChatGPT’ എന്ന് സെർച്ച് ചെയ്താൽ നിങ്ങളുടെ ഈ വർഷത്തെ വിശദമായ റിപ്പോർട്ട് സ്വന്തമാക്കാം.
ചാറ്റ് ജിപിടി ഫ്രീ, പ്രോ, പ്ലസ് ഉപയോക്താക്കൾക്ക് ഈ സേവനം ലഭ്യമാണെങ്കിലും, അക്കൗണ്ടിൽ ചാറ്റ് ഹിസ്റ്ററി , മെമ്മറി എന്നീ ഫീച്ചറുകൾ എനേബിൾ ചെയ്തവർക്ക് മാത്രമേ വർഷാവസാന റിപ്പോർട്ട് കാണാൻ സാധിക്കൂ. നിലവിൽ യുഎസ്, യുകെ, കാനഡ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലാണ് ഈ ഫീച്ചർ ലഭ്യമായിത്തുടങ്ങിയിരിക്കുന്നത്.
The post ചാറ്റ് ജിപിടി ‘ഇയർ എൻഡ് റിവ്യൂ’! 2025-ൽ നിങ്ങൾ എഐയോട് ചോദിച്ചതെല്ലാം റിപ്പോർട്ടായി കാണാം appeared first on Express Kerala.



