പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്നത് സൂര്യയുടെ ശക്തമായ തിരിച്ചുവരവിനെയാണ്. തുടർച്ചയായ ബോക്സ് ഓഫീസ് പരാജയങ്ങൾക്ക് ശേഷം ആരാധകരെ വീണ്ടും ആകർഷിക്കാൻ കഴിയുന്ന സിനിമയാകും സൂര്യ–വെങ്കി അറ്റ്ലൂരി കൂട്ടുകെട്ടിൽ എത്തുന്ന പുതിയ ചിത്രം എന്ന പ്രതീക്ഷയിലാണ് എല്ലാവരും. ഇപ്പോൾ ചിത്രത്തിന്റെ കഥയെ കുറിച്ച് തുറന്ന് പറയുകയാണ് നിർമാതാവ് നാഗ വംശി.
“45 വയസുള്ള പുരുഷനും 20 വയസുള്ള പെൺകുട്ടിയും തമ്മിലുള്ള ബന്ധത്തെയാണ് സൂര്യ 46 പറയുന്നത്. അവരുടെ കെമിസ്ട്രിയും പ്രണയവും ഇമോഷനും ഫൺ എലമെൻറുകളും ചേർന്നുള്ള ഒരു കഥയാണിത്. ഗജിനിയിലെ സഞ്ജയ് രാമസാമിയെ ഓർമ്മിപ്പിക്കുന്ന കഥാപാത്രമാണ് സൂര്യ അവതരിപ്പിക്കുന്നത്,”– നാഗ വംശി പറഞ്ഞു.
Also Read: അന്ന് പ്രേക്ഷകരുടെ രോഷം, ഇന്ന് കയ്യടി; അഭിനയ ജീവിതത്തിലെ പോരാട്ടങ്ങളെക്കുറിച്ച് മനസ്സ് തുറന്ന് ദിവ്യ ശ്രീധർ
നാടൻ ലുക്ക് വിടാതെ, സ്റ്റൈലിഷ് ഗെറ്റപ്പിലാണ് സൂര്യ ഈ ചിത്രത്തിൽ എത്തുന്നത്. വെങ്കി അറ്റ്ലൂരിയുടെ ലക്കി ബാസ്ക്കറിന് ശേഷമെത്തുന്ന ഈ ചിത്രം നെറ്റ്ഫ്ലിക്സ് ഏറ്റെടുത്തിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഷൂട്ടിംഗ് തുടങ്ങും മുമ്പേ തന്നെ 85 കോടി രൂപയ്ക്ക് ഡിജിറ്റൽ അവകാശം വിറ്റഴിഞ്ഞുവെന്നാണ് പറയപ്പെടുന്നത്. സൂര്യയ്ക്ക് 50 കോടിയുടെ പ്രതിഫലമെന്നും OTT റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. നായികയായി മമിത ബൈജുവും, കൂടാതെ രാധിക ശരത്കുമാർ, രവീണ ടണ്ഡൻ തുടങ്ങിയവരും മുഖ്യവേഷങ്ങളിലുണ്ട്.
ഇതിന് മുൻപ് സംഗീതസംവിധായകൻ ജി.വി. പ്രകാശ് പറഞ്ഞതനുസരിച്ച് ഇത് ഒരു പക്കാ ഫാമിലി എന്റർടൈനർ ആയിരിക്കും. അല വൈകുണ്ഠപുരമുലൂ പോലെ വേറിട്ടൊരു ഫീൽ നൽകുന്ന ചിത്രമായിരിക്കും.
അതേസമയം, ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗിൽ ഇപ്പോൾ സൂര്യ തിരക്കിലാണ്. ആവേശത്തിന് ശേഷം ജിത്തുവിന്റെ തമിഴിലേക്കുള്ള ആദ്യ സംവിധാന ശ്രമം കൂടിയാണിത്. സൂര്യ പോലീസ് വേഷത്തിലാണ് എത്തുന്നത്. നടന്റെ സ്വന്തം ബാനർ ‘ഴകരം’ ആണ് ചിത്രം നിർമ്മിക്കുന്നത്. ജിത്തുവിനൊപ്പം നസ്ലൻ, സുഷിൻ ശ്യം എന്നിവരും പ്രവർത്തിക്കുന്നു. നായികയായി നസ്രിയ, കൂടാതെ ഫഹദ് ഫാസിൽ അതിഥി വേഷത്തിൽ എത്തുമെന്ന സൂചനയും ഉണ്ടായിരുന്നു. സൂര്യയുടെ കരിയറിൽ വലിയ മാറ്റമുണ്ടാക്കാൻ സാധ്യതയുള്ള ഈ രണ്ട് പ്രോജക്ടുകൾ ആരാധകരുടെ പ്രതീക്ഷ കൂട്ടുകയാണ്.
The post 45 വയസുകാരനും 20 വയസുകാരിയുമായുള്ള ബന്ധം; സൂര്യയുടെ പുതിയ ചിത്രത്തെക്കുറിച്ച് നിർമാതാവ് appeared first on Express Kerala.



