loader image
പെൺകുട്ടിയെന്ന വ്യാജേന സോഷ്യൽ മീഡിയയിൽ സൗഹൃദം; വിളിച്ചുവരുത്തി ആക്രമണം, യുവാക്കളെ കുടുക്കുന്ന സംഘം പിടിയിൽ

പെൺകുട്ടിയെന്ന വ്യാജേന സോഷ്യൽ മീഡിയയിൽ സൗഹൃദം; വിളിച്ചുവരുത്തി ആക്രമണം, യുവാക്കളെ കുടുക്കുന്ന സംഘം പിടിയിൽ

കൊല്ലം: ഇൻസ്റ്റഗ്രാമിൽ വ്യാജ പ്രൊഫൈൽ സൃഷ്ടിച്ച് യുവാവിനെ കബളിപ്പിച്ച് പണം കവർന്ന ആറുപേരെ പിടികൂടി പോലീസ്. ഇടവാൽ ഇഴവികോണം മാമൂട്ടുവിളാകം വീട്ടിൽ നിധിൻ(കൊച്ചുകാണി-24), സഹോദരൻ നിധീഷ്(വലിയകാണി-25), ആര്യൻകോട് പഞ്ഞിക്കുഴി പി.കെ.ഹൗസിൽ ശ്രീജിത്ത്(ശ്രീക്കുട്ടൻ-24),ബാലരാമപുരം പുന്നയ്ക്കാട് പറയക്കോണം കുളത്തിൻകര മേലെപുത്തൻവീട്ടിൽ അഖിൽ(സച്ചു-26), രണ്ട് പ്ലസ്ടു വിദ്യാർഥികൾ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

കൊല്ലം കുന്നത്തൂർ സ്വദേശി മഹേഷ് മോഹനെയാണ് കമ്പളിപ്പിച്ച് പണം കവർന്നത്. ഇൻസ്റ്റഗ്രാമിൽ പെൺകുട്ടിയുടെ ചിത്രങ്ങളിട്ട് വ്യാജ പ്രെഫൈൽ സൃഷ്ടിച്ച ശേഷം നിരന്തര ചാറ്റിങ്ങിലൂടെയാണ് ഇവർ മഹേഷുമായി ബന്ധം സ്ഥാപിച്ചത്. പെൺകുട്ടി വീട്ടിൽ ഒറ്റയ്ക്കാണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് 22 ന് മഹേഷിനെ ആര്യങ്കോട്ടേക്കു വിളിച്ചുവരുത്തിയ ശേഷം ഇയാളെ ആക്രമിക്കുകയായിരുന്നു.

Also Read: ദോഷപരിഹാരത്തിന്റെ പേരിൽ തട്ടിപ്പ്: ചെന്നൈയിൽ ബിസിനസുകാരന്റെ 10 പവൻ സ്വർണം കവർന്നു

കൈ തല്ലിയൊടിച്ച ശേഷം കത്തിയുപയോഗിച്ച് ശരീരമാസകാലം മുറിവേൽപിച്ചു. മഹേഷിന്റെ സ്മാർട്ട് ഫോണും എടിഎം കാർഡും കൈക്കലാക്കി. കാർഡിന്റെ പിൻ നമ്പർ മനസ്സിലാക്കിയശേഷം 21,500 രൂപയും കവർന്നു. മോചനദ്രവ്യമായി രണ്ടു ലക്ഷം രൂപയും ആവശ്യപ്പെട്ടു. ഒരു ലക്ഷം രൂപ ഉടനെ കിട്ടിയില്ലെങ്കിൽ പോക്‌സോ കേസിൽ കുടുക്കുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തു. മഹേഷിന്റെ കൈയിൽ പണമില്ലെന്ന് മനസ്സിലാക്കിയ പ്രതികൾ ഇയാളെ നെയ്യാറ്റിൻകരയിലെത്തിച്ച് ഉപക്ഷേിച്ച് കടന്നുകളയുകയായിരുന്നു. ശേഷം മഹേഷ് പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. ശരീരമാസകലം മുറിവേറ്റ മഹേഷിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
The post പെൺകുട്ടിയെന്ന വ്യാജേന സോഷ്യൽ മീഡിയയിൽ സൗഹൃദം; വിളിച്ചുവരുത്തി ആക്രമണം, യുവാക്കളെ കുടുക്കുന്ന സംഘം പിടിയിൽ appeared first on Express Kerala.

Spread the love
See also  ന്യൂസിലൻഡിൽ നിന്ന് പരിശീലനം ആകാശത്തെ മിന്നും താരം!; പക്ഷെ ബാരാമതിയിൽ സംഭവിച്ചതെന്ത്? ശാംഭവി പഥക്കിന്റെ അവസാന നിമിഷങ്ങൾ…

New Report

Close