loader image
പ്രവർത്തക സമിതി യോഗത്തിൽ ഗാന്ധി കുടുംബവും തരൂരും; ജി റാം ജി നിയമത്തിനെതിരെ പ്രക്ഷോഭത്തിന് കോൺഗ്രസ് സജ്ജം

പ്രവർത്തക സമിതി യോഗത്തിൽ ഗാന്ധി കുടുംബവും തരൂരും; ജി റാം ജി നിയമത്തിനെതിരെ പ്രക്ഷോഭത്തിന് കോൺഗ്രസ് സജ്ജം

അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള രാഷ്ട്രീയ തന്ത്രങ്ങളും കേന്ദ്ര സർക്കാർ കൊണ്ടുവന്ന പുതിയ വി ബി ജി റാം ജി നിയമത്തിനെതിരെ രാജ്യവ്യാപക പ്രക്ഷോഭങ്ങൾ ആസൂത്രണം ചെയ്യുന്നതിനുമായി കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി (CWC) യോ​ഗം ചേർന്നു. യോഗത്തിൽ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, ശശി തരൂർ എംപി, കോൺഗ്രസ് ഭരണത്തിലുള്ള സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിമാർ എന്നിവർ ഉൾപ്പെടെ പ്രമുഖ നേതാക്കൾ പങ്കെടുത്തു.

യുപിഎ സർക്കാരിന്റെ പ്രധാന സാമൂഹ്യ ക്ഷേമ പദ്ധതിയായ തൊഴിലുറപ്പ് പദ്ധതി (MGNREGA)ക്ക് പകരം കൊണ്ടുവന്ന വി ബി ജി റാം ജി നിയമം സർക്കാരിന്റെ പാരമ്പര്യം ഇല്ലാതാക്കാനുള്ള ശ്രമമാണെന്നാണ് കോൺഗ്രസ് ആരോപിച്ചു. തൊഴിൽദിനം 100ൽ നിന്ന് 125 ആക്കി വർദ്ധിപ്പിച്ചെങ്കിലും ഫണ്ടിംഗിൽ സംസ്ഥാനങ്ങൾക്കും പങ്ക് വഹിക്കേണ്ടി വരും എന്ന പുതിയ വ്യവസ്ഥ സംസ്ഥാനങ്ങൾക്ക് ഭാരം ആയിരിക്കുമെന്ന് പാർട്ടി ചൂണ്ടിക്കാട്ടുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ താഴെത്തട്ടിൽ വ്യാപക പ്രതിഷേധങ്ങൾ സംഘടിപ്പിക്കാൻ യോഗം തീരുമാനിച്ചു. ബീഹാർ തെരഞ്ഞെടുപ്പിൽ നേരിട്ട തോൽവിക്ക് ശേഷം ആദ്യമായി ചേരുന്ന സിഡബ്ല്യുസി യോഗമാണിത്.

Also Read: കറാച്ചിയിലെ അധോലോകവും ഐഎസ്‌ഐയും സ്ക്രീനിൽ! പാക് ജനറലുകളെ നേരിട്ട് പ്രതിക്കൂട്ടിലാക്കി ബോളിവുഡിന്റെ പുതിയ പോരാട്ടം!

See also  സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? വില കേട്ട് ഞെട്ടരുത്!

മറ്റു പ്രധാന ചർച്ചകളും യോ​ഗത്തിൽ നടന്നു.

നാഷണൽ ഹെറാൾഡ് കേസ്:സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും എതിരെ തുടരുന്ന നാഷണൽ ഹെറാൾഡ് കേസിലെ പുതിയ നിയമവികസനങ്ങളും യോഗത്തിൽ വിലയിരുത്തി. വിചാരണ കോടതി പരാതി തള്ളിയിട്ടും ഡൽഹി ഹൈക്കോടതി നോട്ടീസ് അയച്ചതോടെ നിയമപോരാട്ടം തുടരുമെന്ന് പാർട്ടി വ്യക്തമാക്കി.

ആരവല്ലി മലനിരകൾ:ആരവല്ലി മലനിരകളുടെ പുനർനിർവചനവുമായി ബന്ധപ്പെട്ട സർക്കാർ നിലപാട് ഇരട്ടത്താപ്പാണെന്ന് ആരോപിച്ച് കോൺഗ്രസ് വിമർശിച്ചു. 100 മീറ്റർ ഉയരത്തിലുള്ള കുന്നുകളെ മാത്രം ആരവല്ലിയായി കണക്കാക്കുന്ന നിർവചനം ഖനന ലോബിയെ സഹായിക്കുന്ന നടപടിയാണെന്നും പരിസ്ഥിതിക്ക് ഭീഷണിയാണെന്നും പാർട്ടി ചൂണ്ടിക്കാട്ടി.

ബംഗ്ലാദേശിലെ സംഘർഷം:ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കെതിരെ നടക്കുന്ന ആക്രമണങ്ങളെ യോഗം ഗൗരവകരമായി പരിഗണിച്ചു. ദീപു ചന്ദ്ര ദാസ് അടക്കമുള്ളവർ കൊല്ലപ്പെട്ട സംഭവത്തിൽ കടുത്ത ആശങ്ക പാർട്ടി രേഖപ്പെടുത്തി.

കർണാടക രാഷ്ട്രീയം:കർണാടക മുഖ്യമന്ത്രി പദവിയുമായി ബന്ധപ്പെട്ട സിദ്ധരാമയ്യ – ഡി.കെ. ശിവകുമാർ അധികാരവടംവലി യോഗത്തിലും ചർച്ചയായി. ശിവകുമാറിനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹത്തിന്റെ അനുയായികൾ ഹൈക്കമാൻഡിനോട് സമ്മർദ്ദം ചെലുത്തുന്ന സാഹചര്യത്തിൽ, ഈ മാസം തന്നെ അന്തിമ തീരുമാനം പ്രതീക്ഷിക്കാമെന്നുള്ള സൂചനകളുമുണ്ട്.
The post പ്രവർത്തക സമിതി യോഗത്തിൽ ഗാന്ധി കുടുംബവും തരൂരും; ജി റാം ജി നിയമത്തിനെതിരെ പ്രക്ഷോഭത്തിന് കോൺഗ്രസ് സജ്ജം appeared first on Express Kerala.

Spread the love

New Report

Close