മലയാള സിനിമയിൽ കലാസംവിധാന മേഖലയിലൂടെ പ്രശസ്തനായ കലാകാരൻ കെ ശേഖർ അന്തരിച്ചു. 72 വയസായിരുന്നു. തിരുവനന്തപുരത്തെ സ്റ്റാച്യു ജംഗ്ഷനിലെ പ്രേം വില്ല വസതിയിൽ വെച്ചായിരുന്നു അന്ത്യം. വീട്ടിലെ പൊതുദർശനത്തിന് ശേഷം ശാന്തി കവാടത്തിൽ വെച്ച് സംസ്‌കാരം നടത്തുമെന്ന് ബന്ധുക്കൾ അറിയിച്ചു.
Also Read: പാലക്കാട് നാലു വയസുകാരനെ കാണാതായി
‘ഇന്ത്യയിലെ ആദ്യത്തെ ത്രിഡി ചിത്രമായ ‘മൈ ഡിയർ കുട്ടിച്ചാത്തന്റെ’ കലാസംവിധായകൻ എന്ന നിലയിലാണ് കെ. ശേഖർ പ്രശസ്തി നേടിയത്. കൂടാതെ, നിരവധി ശ്രദ്ധേയമായ മലയാള സിനിമകളിൽ അദ്ദേഹം കലാസംവിധായകനായി പ്രവർത്തിച്ചിട്ടുണ്ട്. നോക്കെത്താദൂരത്ത് കണ്ണും നട്ട്, ചാണക്യൻ, ഒന്നുമുതൽ പൂജ്യംവരെ തുടങ്ങി നിരവധി ചിത്രങ്ങളിൽ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
The post കലാസംവിധായകൻ കെ. ശേഖർ അന്തരിച്ചു; കുട്ടിച്ചാത്തനിലൂടെ ഇന്ത്യൻ സിനിമയ്ക്ക് ത്രിഡി ദൃശ്യാനുഭവം സമ്മാനിച്ച പ്രതിഭ appeared first on Express Kerala.



