loader image
കൊച്ചിൻ കാർണിവൽ; സുരക്ഷാക്കോട്ടയിൽ നഗരം! ആയിരക്കണക്കിന് പൊലീസുകാരെ വിന്യസിക്കും, ജാഗ്രതാ നിർദ്ദേശം

കൊച്ചിൻ കാർണിവൽ; സുരക്ഷാക്കോട്ടയിൽ നഗരം! ആയിരക്കണക്കിന് പൊലീസുകാരെ വിന്യസിക്കും, ജാഗ്രതാ നിർദ്ദേശം

കൊച്ചി: കൊച്ചിൻ കാർണിവലിനോട് അനുബന്ധിച്ചുള്ള സുരക്ഷാ ക്രമീകരണങ്ങൾ കർശനമായി ഉറപ്പുവരുത്താൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. മേയർ വി.കെ. മിനിമോൾ, ജില്ലാ കളക്ടർ ജി. പ്രിയങ്ക എന്നിവരുടെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിലാണ് തീരുമാനമുണ്ടായത്.

ഡിസംബർ 31-ന് പരേഡ് ഗ്രൗണ്ടിലും വേളി ബീച്ചിലുമായി നടക്കുന്ന പുതുവത്സരാഘോഷങ്ങൾ സുരക്ഷിതമായും കുറ്റമറ്റ രീതിയിലും സംഘടിപ്പിക്കുന്നതിനായി വിവിധ വകുപ്പുകൾ സ്വീകരിച്ച നടപടികൾ യോഗം വിലയിരുത്തി. ആഘോഷങ്ങളുടെ ഭാഗമായി വൻ ജനത്തിരക്ക് പ്രതീക്ഷിക്കുന്നതിനാൽ ഗതാഗത നിയന്ത്രണം, സുരക്ഷാ മുൻകരുതലുകൾ എന്നിവയ്ക്ക് പ്രത്യേക പ്രാധാന്യം നൽകാനും ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.ആഘോഷ പരിപാടികളുടെ ഭാഗമായി ക്രമസമാധാന ചുമതലയ്ക്കായി കൂടുതൽ പൊലീസുകാരെ വിന്യസിക്കും. പാർക്കിംഗ് സൗകര്യങ്ങൾ, ഗതാഗത നിയന്ത്രണങ്ങൾ, സി.സി.ടി.വി സംവിധാനങ്ങൾ എന്നിവ പൊലീസിന്റെ നേതൃത്വത്തിൽ നടപ്പാക്കും. പ്രദേശത്ത് പൊലീസ് പട്രോളിംഗ് ശക്തമാക്കും.

താൽക്കാലികമായി സ്ഥാപിക്കുന്ന ഭക്ഷ്യ സ്റ്റാളുകളിൽ കോർപ്പറേഷന്റെയും ഫുഡ് സേഫ്റ്റി ഡിപ്പാർട്ട്‌മെന്റിന്റെയും നേതൃത്വത്തിൽ പരിശോധനകൾ നടത്തും. മാനദണ്ഡങ്ങൾ പാലിക്കാത്ത സ്റ്റാളുകൾക്കെതിരെ കർശന നടപടി സ്വീകരിക്കും. ജലലഭ്യത ഉറപ്പാക്കുന്നതിനായി വാട്ടർ അതോറിറ്റിയുടെ നേതൃത്വത്തിൽ പ്രത്യേക പ്രവർത്തനങ്ങളും നടക്കും.

See also  വെട്ടുക്കിളി കൂട്ടം പോലെ വളയും, ഇറാന്റെ അടി അമേരിക്കയ്ക്ക് താങ്ങില്ല

Also Read: കലാസംവിധായകൻ കെ. ശേഖർ അന്തരിച്ചു; കുട്ടിച്ചാത്തനിലൂടെ ഇന്ത്യൻ സിനിമയ്ക്ക് ത്രിഡി ദൃശ്യാനുഭവം സമ്മാനിച്ച പ്രതിഭ

തിരക്ക് പരിഗണിച്ച് ജങ്കാർ സർവീസ്, വാട്ടർ മെട്രോ, സി വാട്ടർ ബോട്ട് സർവീസ് തുടങ്ങിയവയ്ക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. കെ.എസ്.ആർ.ടി.സി ഏഴ് ബസുകളും സ്‌പെഷ്യൽ പെർമിറ്റ് ലഭിക്കുന്ന സ്വകാര്യ ബസുകളും അധികമായി സർവീസ് നടത്തും. ആഘോഷങ്ങളിൽ പങ്കെടുക്കുന്നവരുടെ സൗകര്യാർത്ഥം ബയോ-ടോയ്‌ലറ്റ് സംവിധാനങ്ങളും ഒരുക്കും.

പുതുവത്സര രാവിൽ കത്തിക്കുന്ന പപ്പാഞ്ഞിയുടെ നിർമ്മാണം പൊതുമരാമത്ത് വകുപ്പ് പരിശോധിച്ച് സുരക്ഷ ഉറപ്പാക്കും. ജനറേറ്റർ ഉൾപ്പെടെയുള്ള വൈദ്യുതി സംവിധാനങ്ങൾ പിഡബ്ല്യുഡി ഇലക്ട്രിക്കൽ വിഭാഗം പരിശോധിച്ച് ഉറപ്പുവരുത്തും. പ്രദേശത്തെ വൈദ്യുതി ലഭ്യത നിലനിർത്തുന്നതിനായി കെ.എസ്.ഇ.ബിക്കും നിർദേശം നൽകിയിട്ടുണ്ട്. എല്ലാ വകുപ്പുകളുടെയും സേവനങ്ങൾ ഏകോപിപ്പിക്കുന്നതിനായി പരേഡ് ഗ്രൗണ്ടിലും വെളി ഗ്രൗണ്ടിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന കോഓർഡിനേഷൻ സെന്ററുകൾ ഒരുക്കും.
The post കൊച്ചിൻ കാർണിവൽ; സുരക്ഷാക്കോട്ടയിൽ നഗരം! ആയിരക്കണക്കിന് പൊലീസുകാരെ വിന്യസിക്കും, ജാഗ്രതാ നിർദ്ദേശം appeared first on Express Kerala.

Spread the love

New Report

Close