ലണ്ടൻ: ലണ്ടനിൽ ജോലിസ്ഥത്തേക്കുപോയ മൂന്ന് മലയാളി യുവതികൾക്ക് മർദ്ദനം. നഴ്‌സുമാരായ പത്തനംതിട്ട മാടപ്പള്ളിൽ സോബി, പത്തനംതിട്ട സ്വദേശി ഡെയ്‌സി, പുനലൂർ സ്വദേശി അക്ഷിത എന്നിവർക്കാണ് മർദ്ദനമേറ്റത്.
ഇവർ കയറിയ ബസിൽ അവിടത്തുകാരിയായ ഒരു സ്ത്രീ കത്തിയുമായെത്തി ആക്രമണം നടത്തുകയായിരുന്നു. അക്ഷിതയുടെ വയറിന് ചവിട്ടേറ്റു. കത്തികൊണ്ടുള്ള ആക്രമണം തടയാൻ ശ്രമിക്കുമ്പോൾ വയറിന് ചവിട്ടേൽക്കുകയയിരുന്നു. തുടർന്ന് കത്തിയുമായി മറ്റുള്ളവർക്കുനേരേ തിരിഞ്ഞു.
Also Read:ഗാന്ധി ചിത്രങ്ങൾ നശിപ്പിച്ചു; കൊളശ്ശേരിയിൽ കോൺഗ്രസ് ഓഫീസ് അടിച്ചുതകർത്തു
ബ്രിട്ടീഷ് സമയം ഞായറാഴ്ച രാവിലെ 7.30-ഓടെയാണ് ലണ്ടനിലെ ക്രൊയ്ഡോണിൽ നിന്ന് ജോലിസ്ഥലത്തേക്ക് പോവുകയായിരുന്ന യുവതികൾക്ക് നേരെ ആക്രമണമുണ്ടായത്. സംഭവസ്ഥലത്തെത്തിയ പോലീസാണ് പരിക്കേറ്റ മൂന്നുപേരെയും ഉടൻ ആശുപത്രിയിൽ എത്തിച്ചത്.
ആക്രമണം നടക്കുമ്പോൾ സോബി നാട്ടിലുള്ള ഭർത്താവ് ജോൺപോളുമായും മക്കളുമായും വീഡിയോകോളിൽ സംസാരിക്കുകയായിരുന്നു. തത്സമയം അക്രമം കണ്ട ഭർത്താവ് ജോൺപോളും മക്കളും വലിയ പരിഭ്രാന്തിയിലായി. സോബി ഇരുന്ന സീറ്റിന് മുൻപിലായിരുന്നു ആക്രമണം തുടങ്ങിയത്. ഇത് തടയാൻ ശ്രമിക്കുന്നതിനിടെയാണ് സോബിക്ക് ക്രൂരമായി മർദനമേറ്റത്. ഇന്ത്യൻസ് എന്ന് വംശീയമായി അധിക്ഷേപിച്ചുകൊണ്ടായിരുന്നു ആക്രമണമെന്നാണ് ലഭിക്കുന്ന വിവരം. ഒടുവിൽ ബസിലുണ്ടായിരുന്ന മറ്റു യാത്രക്കാർ ചേർന്നാണ് അക്രമിയെ കീഴ്‌പ്പെടുത്തിയത്.
The post ഇന്ത്യൻസ് എന്ന് അധിക്ഷേപം; ലണ്ടനിൽ മലയാളി നഴ്സുമാർക്ക് നേരെ വംശീയ ആക്രമണം, കത്തിവീശി ഭീകരാന്തരീക്ഷം appeared first on Express Kerala.



