കോഴിക്കോട്: 16 വയസ്സുകാരിയെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ച കേസിൽ രണ്ടു പേർ അറസ്റ്റിൽ. കൊടുവള്ളി സ്വദേശികളായ ഷമീം, റയീസ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പെരിന്തൽമണ്ണ സ്വദേശിനിയായ പെൺകുട്ടിയാണ് ക്രൂരതയ്ക്ക് ഇരയായത്. 20-ാം തീയതി രക്ഷിതാക്കളുമായി പിണങ്ങി വീട് വിട്ടിറങ്ങിയ പെൺകുട്ടി പെരിന്തൽമണ്ണയിൽ നിന്നു ബസ് കയറി കോഴിക്കോട് എത്തുകയായിരുന്നു. ഞായറാഴ്ച പുലർച്ചെ 2 മണിക്ക് കോഴിക്കോട് ബീച്ചിലെത്തിയ പെൺകുട്ടിയെ യുവാക്കൾ താമസസൗകര്യവും ഭക്ഷണവും നൽകാമെന്നുപറഞ്ഞ് ഫ്ലാറ്റിലേക്ക് കൂട്ടിക്കൊണ്ടു പോകുകയും ചെയ്തു. ഫ്ലാറ്റിലുണ്ടായിരുന്ന രണ്ടുപേരാണ് മയക്കുമരുന്ന് നൽകിയത്. പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം 4,000 രൂപ നൽകി ഉച്ചയോടെ കോഴിക്കോട് ബീച്ചിൽ ഇറക്കിവിടുകയായിരുന്നു.
പെൺകുട്ടിയെ കാണാനില്ലെന്ന് വീട്ടുകാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പെരിന്തൽമണ്ണ പോലീസ് നടത്തിയ അന്വേഷണത്തിലാണ്ബീച്ചിൽ കണ്ടെത്തിയത്. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ വെള്ളയിൽ സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു. പ്രതികളിൽ രണ്ടുപേർ ഒളിവിലാണ്.
The post കോഴിക്കോട് ബീച്ചിൽ 16 കാരിയെ പീഡിപ്പിച്ചു; 4,000 രൂപ നൽകി ഇറക്കിവിട്ടു appeared first on Express Kerala.



