loader image
പുതുവർഷത്തിലെ പൊതു അവധികൾ; 2026-ലെ ഔദ്യോഗിക കലണ്ടർ പ്രഖ്യാപിച്ച് ഒമാൻ സർക്കാർ

പുതുവർഷത്തിലെ പൊതു അവധികൾ; 2026-ലെ ഔദ്യോഗിക കലണ്ടർ പ്രഖ്യാപിച്ച് ഒമാൻ സർക്കാർ

മസ്‌കറ്റ്: 2026 വർഷത്തേക്കുള്ള പൊതു അവധി ദിനങ്ങൾ ഒമാൻ സർക്കാർ പ്രഖ്യാപിച്ചു. തൊഴിൽ മന്ത്രാലയത്തിന്റെ സ്ഥിരീകരണത്തോടെയാണ് പുതിയ കലണ്ടർ പുറത്തിറക്കിയത്. സർക്കാർ, സ്വകാര്യ മേഖലകളിലെ പ്രവർത്തനങ്ങൾ തടസ്സമില്ലാതെ മുൻകൂട്ടി ക്രമീകരിക്കുന്നതിനായി എല്ലാ വർഷവും നേരത്തെ തന്നെ അവധി പട്ടിക പ്രസിദ്ധീകരിക്കുന്ന പുതിയ നയത്തിന്റെ ഭാഗമായാണ് ഈ നടപടി. പ്രഖ്യാപിക്കപ്പെട്ട അവധികൾ ഒമാനിലെ സർക്കാർ സ്ഥാപനങ്ങൾക്കും സ്വകാര്യ മേഖലയിലെ കമ്പനികൾക്കും ഒരുപോലെ ബാധകമായിരിക്കും.

ദേശീയ അവധികൾ

2026 ജനുവരി 15 വ്യാഴാഴ്ച സുൽത്താൻ ഹൈതം ബിൻ താരിഖ് സിംഹാസനമേറിയ ദിനത്തിൻറെ വാർഷികമായി ‘അക്‌സഷൻ ഡേ’ ആചരിക്കും.

നവംബർ 25, 26 തീയതികളിൽ ബുധൻ, വ്യാഴം ദിവസങ്ങളിൽ ദേശീയ ദിന അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

മതപരമായ അവധികൾ

ജനുവരി 18 ഞായറാഴ്ച അൽ ഇസ്‌റാഅ് വൽ മിഅ്‌റാജ് (ഇസ്‌റാ-മിഅ്‌റാജ്) ദിനമായി ആചരിക്കും.

ജൂൺ 18 വ്യാഴാഴ്ച ഇസ്ലാമിക് പുതുവത്സരം.

Also Read: അനധികൃത നഴ്സറികൾ പൂട്ടിക്കുന്നു; അഞ്ച് സ്ഥാപനങ്ങൾക്കെതിരെ നടപടി ആവശ്യപ്പെട്ട് കുവൈത്ത് സാമൂഹികകാര്യ മന്ത്രാലയം

See also  ബിഎംഡബ്ല്യുവും മെഴ്‌സിഡസും ഇനി സ്വപ്നമല്ല! ആഡംബര കാറുകളുടെ വില പകുതിയായി കുറയുന്നു

ഓഗസ്റ്റ് 27 വ്യാഴാഴ്ച പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനം എന്നിവയ്ക്കും ഔദ്യോഗിക അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

ഒമാൻ സർക്കാർ പ്രഖ്യാപിച്ച 2026-ലെ ഔദ്യോഗിക അവധി കലണ്ടർ പ്രകാരം വർഷത്തിന്റെ തുടക്കത്തിൽ തന്നെ രണ്ട് പൊതു അവധികളാണുള്ളത്. അക്‌സഷൻ ഡേയും അൽ ഇസ്‌റാഅ് വൽ മിഅ്‌റാജും. സുൽത്താൻ ഹൈതം ബിൻ താരിഖ് സിംഹാസനമേറിയ ദിനത്തിന്റെ ഓർമ്മപ്പെടുത്തലായാണ് ജനുവരി 15ന് അവധി നൽകുന്നത്.

തുടർച്ചയായ സേവനം ആവശ്യമായ സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾ ഔദ്യോഗിക അവധി ദിനങ്ങളിലും പ്രവർത്തിക്കേണ്ടിവന്നാൽ, നിലവിലുള്ള തൊഴിൽ നിയമങ്ങൾ അനുസരിച്ച് ജീവനക്കാർക്ക് ആവശ്യമായ നഷ്ടപരിഹാരം നൽകണമെന്ന് തൊഴിൽ മന്ത്രാലയം നിർദ്ദേശിച്ചു.
The post പുതുവർഷത്തിലെ പൊതു അവധികൾ; 2026-ലെ ഔദ്യോഗിക കലണ്ടർ പ്രഖ്യാപിച്ച് ഒമാൻ സർക്കാർ appeared first on Express Kerala.

Spread the love

New Report

Close