loader image
പുതുവത്സരത്തിൽ ഒടിടി റിലീസിനൊരുങ്ങി മലയാള സിനിമകള്‍!

പുതുവത്സരത്തിൽ ഒടിടി റിലീസിനൊരുങ്ങി മലയാള സിനിമകള്‍!

ക്രിസ്മസ്–പുതുവത്സര സീസണിനോടനുബന്ധിച്ച് മലയാള സിനിമകളുടെ ഒടിടി റിലീസുകള്‍ സജീവമാകുകയാണ്. തിയറ്ററുകളിലെ റിലീസുകൾ പോലെ തന്നെ പ്രേക്ഷകരിൽ വലിയ കാത്തിരിപ്പാണ് ഇന്ന് ഒടിടി റിലീസുകൾക്കും. പ്രത്യേകിച്ച് ഫെസ്റ്റിവല്‍ സീസണുകളില്‍ ശ്രദ്ധേയമായ സിനിമകള്‍ ഒരുമിച്ച് ഒടിടിയിലേക്കെത്തുന്നത് പതിവായി മാറിക്കഴിഞ്ഞു. ഈ പുതുവത്സര സീസണിൽ മലയാളത്തിൽ ഇതിനകം റിലീസ് ചെയ്തതും ഇനി വരാനിരിക്കുന്നതുമായ നിരവധി ചിത്രങ്ങളാണ് വിവിധ ഒടിടി പ്ലാറ്റ്ഫോമുകളിലൂടെ പ്രേക്ഷകരെ തേടിയെത്തുന്നത്.

സതീഷ് തൻവി സംവിധാനം ചെയ്ത അൽത്താഫ് സലിം, അനാർക്കലി മരക്കാർ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തിയ ഇന്നസെന്റ് ഇന്ന് മുതൽ സൈന പ്ലേ ഒടിടി പ്ലാറ്റ്ഫോമിലാണ് പ്രദർശനം ആരംഭിക്കുന്നത്. ഈ വർഷം ഏറെ ശ്രദ്ധ നേടിയ മലയാള ചിത്രങ്ങളിലൊന്നായ എക്കോ ഡിസംബർ 31ന് നെറ്റ്ഫ്ലിക്സിലൂടെ റിലീസ് ചെയ്യും. പ്രശാന്ത് വിജയ് സംവിധാനം ചെയ്ത റോഷൻ മാത്യു, സെറിന്‍ ഷിഹാബ് എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയ ഇത്തിരി നേരം ജനുവരി 31ന് സൺ നെക്സ്റ്റിലൂടെ ഒടിടിയിൽ എത്തും.

Also Read: “സിനിമ മോശമെങ്കിൽ വീട്ടിൽ വന്ന് ചോദിച്ചോളൂ”; ആരാധകർക്ക് വിലാസമടക്കം നൽകി ‘രാജാ സാബ്’ സംവിധായകൻ

See also  കൽപ്പറ്റയിൽ 16കാരനെ മർദിച്ച സംഭവത്തിൽ ഒരാൾകൂടി പിടിയിൽ

മമ്മൂട്ടി പ്രതിനായകനായി എത്തിയ കളങ്കാവലിന്‍റെ ഒടിടി ഈ മാസം സോണി ലിവിലൂടെ സ്ട്രീമിംഗ് ആരംഭിക്കും. എന്നാൽ കൃത്യമായ റിലീസ് തീയതി ഇതുവരെ പുറത്തുവിട്ടിട്ടില്ല. പൃഥ്വിരാജ് ജയൻ നമ്പ്യാർ കൂട്ടുകെട്ടിലെ വിലായത്ത് ബുദ്ധയും ഷെയ്ന്‍ നിഗം അഭിനയിച്ച ബള്‍ട്ടിയും ഉടൻ ഒടിടിയിലെത്തുമെന്നാണ് റിപ്പോർട്ടുകൾ. വിലായത്ത് ബുദ്ധ ജിയോ ഹോട്ട്സ്റ്റാറിലൂടെയും ബള്‍ട്ടി ആമസോണ്‍ പ്രൈമിലൂടെയും റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷ.
The post പുതുവത്സരത്തിൽ ഒടിടി റിലീസിനൊരുങ്ങി മലയാള സിനിമകള്‍! appeared first on Express Kerala.

Spread the love

New Report

Close