തിരുവനന്തപുരം: തുടർച്ചയായ വർധനവിന് ശേഷം സംസ്ഥാനത്ത് സ്വർണവിലയിൽ വലിയ ഇടിവ് രേഖപ്പെടുത്തി. ഇന്ന് വൈകുന്നേരത്തോടെ പവന് 960 രൂപയാണ് ഒറ്റയടിക്ക് കുറഞ്ഞത്. റെക്കോർഡ് ഉയരങ്ങളിൽ നിന്നുള്ള ഈ മാറ്റം ആഭരണ പ്രേമികൾക്ക് വലിയ ആശ്വാസമാണ് നൽകുന്നത്. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില നിലവിൽ 1,02,000 രൂപയാണ്.
ഇന്ന് രാവിലെ പവന് 1,03,560 രൂപ എന്ന റെക്കോർഡ് നിലവാരത്തിലായിരുന്ന വിലയാണ് വൈകുന്നേരത്തോടെ കുറഞ്ഞത്. രാജ്യാന്തര വിപണിയിലെ മാറ്റങ്ങളാണ് കേരളത്തിലും പ്രതിഫലിച്ചത്. ഫെഡറൽ റിസർവ് പലിശ നിരക്ക് കുറച്ചതിനെത്തുടർന്ന് യുഎസ് ഡോളറിന്റെ മൂല്യം കുറഞ്ഞതും സുരക്ഷിത നിക്ഷേപമെന്ന നിലയിൽ ഡിമാൻഡ് നിലനിൽക്കുന്നതും കാരണമാണ് സ്വർണ്ണ വില എക്കാലത്തെയും ഉയർന്ന നിലയിലേക്ക് എത്താൻ കാരണമായത്. ചൈന സ്വർണം വാങ്ങി കൂട്ടുന്നതും സ്വർണത്തിന്റെ ഡിമാൻഡ് ഉയർത്താൻ ഒരു പ്രധാന കാരണമാണ്.
The post സ്വർണവിലയിൽ അപ്രതീക്ഷിത ഇടിവ്; രാവിലെ റെക്കോർഡ് ഉയരത്തിൽ, വൈകിട്ടോടെ താഴേക്ക്! appeared first on Express Kerala.



