loader image
കുവൈത്തിൽ കൊടുംശൈത്യം വരുന്നു; താപനില പൂജ്യം ഡിഗ്രിയിലേക്കും താഴാൻ സാധ്യത!

കുവൈത്തിൽ കൊടുംശൈത്യം വരുന്നു; താപനില പൂജ്യം ഡിഗ്രിയിലേക്കും താഴാൻ സാധ്യത!

കുവൈത്ത്: ഈ മാസം അവസാനത്തോടെ കുവൈത്തിൽ കടുത്ത ശൈത്യം അനുഭവപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷകൻ ഫഹദ് അൽ-ഒതൈബി മുന്നറിയിപ്പ് നൽകി. താപനില കുത്തനെ ഇടിയുമെന്നും ചിലയിടങ്ങളിൽ പൂജ്യം ഡിഗ്രിക്ക് താഴെ മൈനസ് ഒന്ന് (-1) ഡിഗ്രി വരെ എത്തിയേക്കാമെന്നുമാണ് റിപ്പോർട്ട്.

രാജ്യത്തെ മരുഭൂമി മേഖലകളിൽ മഞ്ഞു വീഴ്ചയുണ്ടാകാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷകൻ പ്രവചിക്കുന്നു. കൊടും തണുപ്പിനെ പ്രതിരോധിക്കാൻ ആവശ്യമായ തയ്യാറെടുപ്പുകൾ നടത്തണം. കന്നുകാലി ഉടമകളും ഫാം ഉടമകളും ജാഗ്രത പാലിക്കണമെന്നും സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Also Read: അഞ്ചാം വർഷവും തിളക്കത്തോടെ ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളം; സ്കൈട്രാക്സ് 5-സ്റ്റാർ റേറ്റിങ് നിലനിർത്തി

ഞായറാഴ്ച പകൽ ആകാശം മേഘാവൃതമായിരിക്കുമെന്നും ചിലയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. പകൽ സമയത്ത് താപനിലയിൽ നേരിയ വർദ്ധനവ് ഉണ്ടായേക്കാം. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ കാറ്റിന്റെ ദിശ വടക്കുപടിഞ്ഞാറൻ ഭാഗത്തേക്ക് മാറും. ഇതോടെ മിതമായതോ ശക്തമായതോ ആയ തണുത്ത കാറ്റ് വീശാൻ സാധ്യതയുണ്ട്. ശക്തമായ കാറ്റ് വീശുന്നതോടെ താപനില ഗണ്യമായി കുറയും. പുതുവത്സര ആഘോഷങ്ങൾക്കായി പുറത്തിറങ്ങുന്നവർ കടുത്ത തണുപ്പിനെ കരുതണമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
The post കുവൈത്തിൽ കൊടുംശൈത്യം വരുന്നു; താപനില പൂജ്യം ഡിഗ്രിയിലേക്കും താഴാൻ സാധ്യത! appeared first on Express Kerala.

Spread the love
See also  സഞ്ജുവിന് വീണ്ടും പ്രഹരം; ടി20 ലോകകപ്പ് സ്ഥാനം തുലാസിലോ? പിന്നാലെ ഇഷാൻ കിഷനും!

New Report

Close