2026 ജനുവരിയിൽ രാജ്യത്തെ ബാങ്കുകൾക്ക് നിരവധി പ്രാദേശിക, ദേശീയ അവധി ദിനങ്ങളാണ് ഉള്ളത്. നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ്സ് ആക്ട് പ്രകാരം ഓരോ സംസ്ഥാനത്തിന്റെയും ആഘോഷങ്ങൾക്കും പ്രത്യേകതകൾക്കും അനുസൃതമായാണ് ഈ അവധികൾ നിശ്ചയിച്ചിരിക്കുന്നത്. ബാങ്കുകൾ അടഞ്ഞുകിടക്കുന്ന ദിവസങ്ങളിലും എടിഎം, നെറ്റ് ബാങ്കിംഗ്, യുപിഐ, മൊബൈൽ ബാങ്കിംഗ് സേവനങ്ങൾ സാധാരണപോലെ ലഭ്യമാകുമെങ്കിലും ചെക്ക് ക്ലിയറിംഗ് പോലുള്ള ഓവർ-ദി-കൗണ്ടർ സേവനങ്ങൾ ഉണ്ടാകില്ല.
പുതുവത്സര ദിനം (ജനുവരി 01)
പുതുവർഷ ദിനത്തിൽ രാജ്യത്തെ എല്ലാ ബാങ്കുകൾക്കും അവധിയല്ല. ഐസ്വാൾ, ചെന്നൈ, ഗാങ്‌ടോക്ക്, ഇംഫാൽ, ഇറ്റാനഗർ, കൊഹിമ, കൊൽക്കത്ത, ഷില്ലോങ് എന്നീ നഗരങ്ങളിൽ മാത്രമേ ജനുവരി ഒന്നിന് ബാങ്കുകൾക്ക് അവധിയുള്ളൂ. കേരളം ഉൾപ്പെടെയുള്ള മറ്റ് സംസ്ഥാനങ്ങളിൽ ബാങ്കുകൾ സാധാരണപോലെ പ്രവർത്തിക്കും.
Also Read: കയ്യിലുള്ള പണം പിഴയായി പോകണോ? നികുതിദായകർ ഈ വിവരം അറിഞ്ഞില്ലെങ്കിൽ പണി പാളും!
ജനുവരിയിലെ പ്രധാന അവധി ദിനങ്ങൾ
ജനുവരി 02 (മന്നം ജയന്തി/പുതുവത്സരാഘോഷം): സാമൂഹിക പരിഷ്കർത്താവ് മന്നത്ത് പത്മനാഭന്റെ ജന്മദിനത്തോടനുബന്ധിച്ച് കേരളത്തിലെ ബാങ്കുകൾക്ക് അവധിയായിരിക്കും. കൊച്ചി, തിരുവനന്തപുരം, ഐസ്വാൾ എന്നിവിടങ്ങളിൽ ബാങ്കുകൾ ഈ ദിവസം അടഞ്ഞുകിടക്കും.
ജനുവരി 03 (ഹസ്രത്ത് അലി ജന്മദിനം): ഐസ്വാൾ, ചെന്നൈ, കൊൽക്കത്ത, ലഖ്‌നൗ, കാൺപൂർ എന്നിവിടങ്ങളിലെ ബാങ്കുകൾക്ക് അവധിയായിരിക്കും.
ജനുവരി 12 (സ്വാമി വിവേകാനന്ദ ജന്മദിനം): ദേശീയ യുവജന ദിനത്തോടനുബന്ധിച്ച് കാൺപൂർ, ലഖ്‌നൗ മേഖലകളിൽ ബാങ്ക് അവധിയാണ്.
ജനുവരി 14 (മകര സംക്രാന്തി/മാഗ് ബിഹു): മകരസംക്രാന്തി പ്രമാണിച്ച് അഹമ്മദാബാദ്, ഭുവനേശ്വർ എന്നിവിടങ്ങളിലും മാഗ് ബിഹു പ്രമാണിച്ച് ഗുവാഹത്തി, ഇറ്റാനഗർ എന്നിവിടങ്ങളിലും ബാങ്കുകൾ പ്രവർത്തിക്കില്ല.
ഉപഭോക്താക്കൾ തങ്ങളുടെ ബാങ്ക് ഇടപാടുകൾ ഈ അവധി ദിനങ്ങൾ കൂടി കണക്കിലെടുത്ത് പ്ലാൻ ചെയ്യുന്നത് അവസാന നിമിഷത്തെ തിരക്ക് ഒഴിവാക്കാൻ സഹായിക്കും.
The post പുതുവർഷത്തിൽ ബാങ്കുകൾക്ക് പൂട്ടുവീഴും! ജനുവരിയിൽ അവധി ദിനങ്ങളുടെ നീണ്ട നിര appeared first on Express Kerala.



