loader image
വിസ്മയമായി യുഎഇ; 2026-നെ വരവേൽക്കാൻ റെക്കോർഡ് വെടിക്കെട്ടും ഡ്രോൺ വിരുന്നും!

വിസ്മയമായി യുഎഇ; 2026-നെ വരവേൽക്കാൻ റെക്കോർഡ് വെടിക്കെട്ടും ഡ്രോൺ വിരുന്നും!

അബുദാബി: പുതുവർഷപ്പുലരിയെ വരവേൽക്കാൻ അതിനൂതനമായ ആഘോഷങ്ങളുമായി യുഎഇ സജ്ജമായി. ആഗോള വിനോദസഞ്ചാരികളെയും താമസക്കാരെയും ഒരുപോലെ വിസ്മയിപ്പിക്കുന്ന വെടിക്കെട്ടുകളും ഡ്രോൺ പ്രദർശനങ്ങളുമാണ് ഇത്തവണ എമിറേറ്റുകളിൽ ഒരുക്കിയിരിക്കുന്നത്. അബുദാബി, ദുബായ്, റാസൽഖൈമ എന്നിവിടങ്ങളിൽ ഗിന്നസ് വേൾഡ് റെക്കോർഡുകൾ ലക്ഷ്യമിട്ടുള്ള ബൃഹത്തായ ഒരുക്കങ്ങളാണ് പൂർത്തിയായിരിക്കുന്നത്.

അബുദാബിയിലെ ഷെയ്ഖ് സായിദ് ഫെസ്റ്റിവലിലാണ് ഇത്തവണ ലോകം ഉറ്റുനോക്കുന്ന ഏറ്റവും വലിയ പുതുവർഷാഘോഷം നടക്കുന്നത്. തുടർച്ചയായി 62 മിനിറ്റ് നീണ്ടുനിൽക്കുന്ന റെക്കോർഡ് വെടിക്കെട്ടിനാണ് അൽ വത്ബ സാക്ഷ്യം വഹിക്കുക. ഇതിന് പുറമെ, ആകാശത്ത് അത്ഭുതം തീർക്കാൻ 6,500 ഡ്രോണുകൾ അണിനിരക്കും. ഒൻപത് കൂറ്റൻ ആകാശരൂപങ്ങളും ഡിജിറ്റൽ കൗണ്ട്‌ഡൗണും ഉൾപ്പെടെ അഞ്ച് ഗിന്നസ് റെക്കോർഡുകളാണ് ഇവിടെ അധികൃതർ ലക്ഷ്യമിടുന്നത്.

ദുബായിലെ പുതുവർഷാഘോഷങ്ങൾക്ക് ഇത്തവണയും പതിവുപോലെ ദുബൈയിലെ ആഘോഷങ്ങളിൽ പ്രധാനം ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫ തന്നെയായിരിക്കും. നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി  40-ഓളം കേന്ദ്രങ്ങളിൽ വെടിക്കെട്ട് നടക്കും. മറ്റ് എമിറേറ്റുകൾ ദുബായ് ഒരുക്കിയിരിക്കുന്നത്. ഗ്ലോബൽ വില്ലേജ്, അറ്റ്ലാന്റിസ് ദി പാം, ബ്ലൂവാട്ടേഴ്സ്, ജെബിആർ ബീച്ച്, ദുബായ് ഫെസ്റ്റിവൽ സിറ്റി തുടങ്ങിയിടങ്ങളിൽ വൻതോതിലുള്ള ആഘോഷങ്ങൾ നടക്കും. സന്ദർശകരുടെ തിരക്ക് കണക്കിലെടുത്ത് നഗരത്തിൽ കർശന സുരക്ഷാ ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.

See also  വൺപ്ലസ് 16 വരുന്നു; 200 എംപി ക്യാമറയും കരുത്തുറ്റ ബാറ്ററിയും, വിപണി പിടിക്കാൻ പുതിയ ഫ്ലാഗ്ഷിപ്പ്

Also Read: യുഎഇയിൽ മഴ കനക്കുന്നു; റോഡുകളിൽ വെള്ളക്കെട്ട്

വിസ്മയങ്ങളുടെ കാര്യത്തിൽ റാസൽഖൈമയും ഒട്ടും പിന്നിലല്ല. തീരദേശത്ത് ആറ് കിലോമീറ്റർ നീളത്തിലാണ് വെടിക്കെട്ട് ഒരുക്കിയിരിക്കുന്നത്. മർജാൻ ഐലൻഡിന് മുകളിൽ 2,300-ലധികം ഡ്രോണുകൾ അണിനിരക്കുന്ന പ്രത്യേക പ്രദർശനവും ഉണ്ടാകും. ഇതിനോടകം 14 ഗിന്നസ് റെക്കോർഡുകൾ സ്വന്തമാക്കിയ റാസൽഖൈമ ഇത്തവണയും പുതിയ ചരിത്രം കുറിക്കാനൊരുങ്ങുകയാണ്. ഷാർജയിലെ അൽ മജാസ് വാട്ടർഫ്രണ്ട് ഉൾപ്പെടെ മറ്റ് എമിറേറ്റുകളിലും വൻ ആഘോഷങ്ങളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.

ഗതാഗത നിയന്ത്രണങ്ങളും സുരക്ഷാ നടപടികളും കർശനമാക്കിയ യുഎഇ അധികൃതർ, ആഘോഷങ്ങൾക്കിടയിൽ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ വിപുലമായ സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. പ്രവാസി മലയാളികൾ ഉൾപ്പെടെ ലക്ഷക്കണക്കിന് ആളുകളാണ് പുതുവർഷപ്പിറവിയുടെ ഈ മാന്ത്രിക നിമിഷങ്ങൾ നേരിട്ട് കാണാൻ കാത്തിരിക്കുന്നത്.
The post വിസ്മയമായി യുഎഇ; 2026-നെ വരവേൽക്കാൻ റെക്കോർഡ് വെടിക്കെട്ടും ഡ്രോൺ വിരുന്നും! appeared first on Express Kerala.

Spread the love

New Report

Close