തിരുവനന്തപുരം: പാലോടിന് സമീപം ഉണ്ടായ വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം. നന്ദിയോട് പച്ച ഇടവിളാകത്ത് സുരേഷ് ജയശ്രീ ദമ്പതികളുടെ മകനും സൗത്ത് ഇന്ത്യൻ ബാങ്ക് ജീവനക്കാരനുമായ മണികണ്ഠൻ (27) ആണ് മരിച്ചത്.അഴിക്കോട് യു.പി. സ്കൂളിന് സമീപം രാവിലെയായിരുന്നു അപകടം. മണികണ്ഠൻ സഞ്ചരിച്ച സ്കൂട്ടറും എതിർദിശയിൽ എത്തിയ പിക്കപ്പ് വാനും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. മുന്നിലുണ്ടായിരുന്ന ടോറസ് ലോറിയെ മറികടക്കാൻ ശ്രമിക്കുന്നതിനിടെയാണ് പിക്കപ്പ് വാൻ സ്കൂട്ടറിലേക്ക് ഇടിച്ചതെന്നാണ് നാട്ടുകാർ പറഞ്ഞത്.
സ്കൂട്ടറിന് പിക്കപ്പ് വാൻ ഇടിച്ചതോടെ മണികണ്ഠൻ ലോറിക്കടിയിലേക്ക് വീഴുകയായിരുന്നു. സംഭവസ്ഥലത്ത് വെച്ചുതന്നെ മണികണ്ഠൻ മരിച്ചിരുന്നു റോഡിൽ കുഴിയെടുത്തിരിക്കുന്നതിനാൽ ഒരേസമയം രണ്ട് വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയാത്ത സാഹചര്യ അവസ്ഥയാണെന്നും നാട്ടുകാർ പറയുന്നു. അരുവിക്കര പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൃതദേഹം വീട്ടിലെത്തിച്ച ശേഷം സംസ്കരിച്ചു.
The post പിക്കപ്പ് വാനുമായി കൂട്ടിയിടിച്ചു; ബാങ്ക് ജീവനക്കാരന് ദാരുണാന്ത്യം appeared first on Express Kerala.



