loader image
പൊതുജനങ്ങൾക്ക് ഭീഷണിയായി പുതുവത്സരാഘോഷം; മാനന്തവാടിയിൽ മൂന്നുപേർ പിടിയിൽ

പൊതുജനങ്ങൾക്ക് ഭീഷണിയായി പുതുവത്സരാഘോഷം; മാനന്തവാടിയിൽ മൂന്നുപേർ പിടിയിൽ

വയനാട്: ജനങ്ങളെ പരിഭ്രാന്തരാക്കുന്ന രീതിയിൽ മദ്യലഹരിയിൽ നടുറോഡിൽ പടക്കം പൊട്ടിച്ച് പുതുവത്സരം ആഘോഷിച്ച മൂന്ന് പേർക്കെതിരെ മാനന്തവാടി പോലീസ് കേസെടുത്തു. മാനന്തവാടി വിമലനഗർ ഒഴക്കോടി കുന്നുംപുറത്ത് വീട്ടിൽ ദീപേഷ് മോഹനൻ (35), മാനന്തവാടി ചൂട്ടക്കടവ് കളത്തിൽ ഇ.കെ. പ്രജിത്ത് (34), പാണ്ടിക്കടവ് മുസ്ലിയാർ ഹൗസിൽ എം. മുനീർ (39) എന്നിവർക്കെതിരെയാണ് പോലീസ് കേസെടുത്തത്.

ബുധനാഴ്ച ഉച്ചയ്ക്ക് 1.30ടെ മാനന്തവാടി നഗരസഭാ ബസ് സ്റ്റാൻഡ് പരിസരത്തുവച്ചാണ് സംഭവം. കാറിലെത്തിയ സംഘം പൊതുജനങ്ങൾക്ക് ഭീഷണിയായ രീതിയിൽ പടക്കങ്ങൾ എറിഞ്ഞ് പരിഭ്രാന്തി സൃഷ്ടിച്ചു, തുടർന്ന് ഇവർ എൽ.എഫ്. സ്‌കൂൾ കവലയിലും പടക്കങ്ങൾ എറിഞ്ഞു. ഈ സമയം സ്ഥലത്ത് നിരവധി പേർ ഉണ്ടായിരുന്നതായി പോലീസ് പറഞ്ഞു.

Also Read: എ.ടി.എം. കാർഡ് എടുത്തത് ചോദ്യംചെയ്തു; അപ്പൂപ്പനെ വെട്ടി ചെറുമകൻ

സംഭവസ്ഥലത്ത് എത്തിയ പോലീസ് വാഹനം തടഞ്ഞ് പരിശോധിച്ചപ്പോൾ, വാഹനം ഓടിച്ചിരുന്ന ദീപേഷ് മോഹനൻ മദ്യലഹരിയിലായിരുന്നുവെന്ന് വ്യക്തമായി. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ വാഹനത്തിൽ കൊണ്ടുപോയിരുന്ന പടക്കങ്ങളും പോലീസ് കസ്റ്റഡിയിലെടുത്തു. മനുഷ്യജീവന് അപകടം സൃഷ്ടിക്കാവുന്ന രീതിയിൽ അശ്രദ്ധയോടെയും മദ്യലഹരിയിലും വാഹനം ഓടിച്ചതിന് ഇവർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. ഇവർ സഞ്ചരിച്ച കാറും പോലീസ് കസ്റ്റഡിയിലെടുത്തു.
The post പൊതുജനങ്ങൾക്ക് ഭീഷണിയായി പുതുവത്സരാഘോഷം; മാനന്തവാടിയിൽ മൂന്നുപേർ പിടിയിൽ appeared first on Express Kerala.

Spread the love
See also  വെറും 2.9 സെക്കൻഡിൽ ഒരു സിനിമ ഡൗൺലോഡ് ചെയ്യാം! ലോകത്തെ ഞെട്ടിച്ച് ദോഹയുടെ ഇൻ്റർനെറ്റ് വേഗത

New Report

Close