loader image
തിരഞ്ഞെടുപ്പ് ഗോദയിലേക്ക് സുധാകരനും മുല്ലപ്പള്ളിയും? പാർട്ടി പറഞ്ഞാൽ മത്സരിക്കാൻ തയ്യാർ

തിരഞ്ഞെടുപ്പ് ഗോദയിലേക്ക് സുധാകരനും മുല്ലപ്പള്ളിയും? പാർട്ടി പറഞ്ഞാൽ മത്സരിക്കാൻ തയ്യാർ

കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് സംബന്ധിച്ച് നിർണ്ണായക പ്രതികരണവുമായി മുൻ കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ രംഗത്ത്. പാർട്ടി ആവശ്യപ്പെട്ടാൽ മത്സരരംഗത്തുണ്ടാകുമെന്ന് അദ്ദേഹം വ്യക്തമാക്കി.

നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് പാർട്ടിയാണ്. പാർട്ടിയുടെ നിർദ്ദേശം എന്തുതന്നെയായാലും അത് അനുസരിക്കാൻ താൻ ബാധ്യസ്ഥനാണെന്നും അദ്ദേഹം കൂട്ടിചേർത്തു. തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന കാര്യത്തിൽ തനിക്ക് വ്യക്തിപരമായ താല്പര്യങ്ങളോ വിമുഖതയോ ഇല്ല. എല്ലാം പാർട്ടിയുടെ തീരുമാനത്തിന് വിട്ടുനൽകുന്നുവെന്നും കണ്ണൂരിൽ മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം വ്യക്തമാക്കി.നേരത്തെ മുല്ലപ്പള്ളി രാമചന്ദ്രനും സമാനമായ രീതിയിൽ മത്സരസന്നദ്ധത അറിയിച്ച് രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സുധാകരന്റെയും പ്രതികരണം വരുന്നത്.

Also Read: വെള്ളാപ്പള്ളിക്ക് കിട്ടിയത് എട്ടിന്റെ പണി! സി‌പി‌ഐ‌യെ ചേർത്തുപിടിച്ച് ഗോവിന്ദൻ മാസ്റ്റർ

താൻ മത്സരിക്കുകയാണെങ്കിൽ എവിടെ വേണമെങ്കിലും അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റി തന്നെ സ്വാഗതം ചെയ്യുമെന്ന ഉറച്ച വിശ്വാസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മത്സരരംഗത്തിറങ്ങുന്ന കാര്യത്തിൽ തന്റെ വ്യക്തിപരമായ തീരുമാനത്തിനാണ് ഏറ്റവും മുൻഗണനയെന്നും അദ്ദേഹം പ്രതികരിച്ചു.
The post തിരഞ്ഞെടുപ്പ് ഗോദയിലേക്ക് സുധാകരനും മുല്ലപ്പള്ളിയും? പാർട്ടി പറഞ്ഞാൽ മത്സരിക്കാൻ തയ്യാർ appeared first on Express Kerala.

Spread the love
See also  നിസ്സാരമായി കാണരുത് ഈ വേദനയെ; കരൾ അർബുദത്തിന്റെ സൂചനകൾ ഇവയാണ്

New Report

Close