കണ്ണൂർ: മട്ടന്നൂർ തെരൂർ പാലയോട്ട് വീട് കുത്തിത്തുറന്ന് 10 പവൻ സ്വർണാഭരണങ്ങളും 10,000 രൂപയും മോഷ്ടിച്ച കേസിൽ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് അലനെല്ലൂർ സ്വദേശിയായ എം. നവാസ് (55) ആണ് പിടിയിലായത്. ഡിസംബർ 23ന് രാത്രിയിലായിരുന്നു കവർച്ച.
പതുങ്ങി വീട്ടിലെത്തിയ പ്രതിയുടെ ദൃശ്യങ്ങൾ വീട്ടിൽ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറകളിൽ വ്യക്തമായി പതിഞ്ഞിരുന്നു. ക്യാമറ ശ്രദ്ധയിൽപ്പെട്ടതോടെ പ്രതി അത് തകർക്കാൻ ശ്രമിച്ചെങ്കിലും, മുഖം ഉൾപ്പെടെയുള്ള ദൃശ്യങ്ങൾ നേരത്തെ തന്നെ റെക്കോർഡ് ആയിരുന്നു. മട്ടന്നൂർ ഇൻസ്‌പെക്ടർ എം.വി. ബിജുവിന്റെയും എസ്.ഐ. സി.പി. ലിനേഷിന്റെയും നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.
The post മോഷ്ടിക്കാൻ വന്ന് സിസിടിവി തകർത്തു; വീട്ടിൽ നിന്ന് 10 പവൻ മോഷ്ടിച്ചയാൾ പിടിയിൽ appeared first on Express Kerala.



