loader image
വിമാനയാത്രയ്ക്ക് പിന്നാലെ കാലിൽ ഗുരുതര അണുബാധ! ആകാശ എയറിനെതിരെ യുവതി; ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

വിമാനയാത്രയ്ക്ക് പിന്നാലെ കാലിൽ ഗുരുതര അണുബാധ! ആകാശ എയറിനെതിരെ യുവതി; ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

ബെംഗളൂരു: ആകാശ എയർ വിമാനത്തിലെ യാത്രയ്ക്ക് പിന്നാലെ യുവതിക്ക് ഗുരുതരമായ ഫംഗസ് അണുബാധ ഉണ്ടായതായി പരാതി. ഡിസംബർ 26-ന് ബെംഗളൂരുവിൽ നിന്ന് അഹമ്മദാബാദിലേക്ക് യാത്ര ചെയ്ത ജഹാൻവി ത്രിപാഠി എന്ന യാത്രക്കാരിയാണ് വിമാനത്തിലെ ശുചിത്വക്കുറവിനെതിരെ രംഗത്തെത്തിയത്. ലിങ്ക്ഡ്ഇൻ പോസ്റ്റിലൂടെയാണ് അവർ തന്റെ ദുരനുഭവം പങ്കുവെച്ചത്.

വിമാനത്തിലെ സീറ്റുകൾ അതീവ വൃത്തിഹീനമായിരുന്നുവെന്നും യാത്രയ്ക്കിടെ തന്നെ തനിക്കും സുഹൃത്തുക്കൾക്കും കടുത്ത അസ്വസ്ഥത അനുഭവപ്പെട്ടുവെന്നും ജഹാൻവി പറയുന്നു. യാത്ര കഴിഞ്ഞയുടൻ കാലുകളിൽ അണുബാധ പടരുകയും നടക്കാനോ ഉറങ്ങാനോ കഴിയാത്ത വിധം ശാരീരികമായും മാനസികമായും തളർന്നുപോയെന്നും അവർ ആരോപിച്ചു. വിമാനത്തിലെ സീറ്റുകളോ ക്യാബിനോ അണുവിമുക്തമാക്കാത്തതാകാം ഇതിന് കാരണമെന്ന് ചൂണ്ടിക്കാട്ടിയ ജഹാൻവി, എയർലൈൻ അധികൃതർ ഇതിൽ കൃത്യമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടു.

Also Read: ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെയുള്ളവർ കെട്ടിയിട്ട് തല്ലി; യുവാവ് ജീവനൊടുക്കി

സംഭവം വിവാദമായതോടെ ആകാശ എയർ പ്രതികരണവുമായി രംഗത്തെത്തി. യാത്രക്കാരിക്കുണ്ടായ അനുഭവത്തിൽ ഖേദം പ്രകടിപ്പിച്ച എയർലൈൻ, ശുചിത്വ കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യാറില്ലെന്നും വിഷയം അടിയന്തരമായി പരിശോധിച്ചു വരികയാണെന്നും വ്യക്തമാക്കി.

See also  ഇതൊരു ഇലക്ഷൻ ബമ്പർ ബജറ്റല്ല! പെൻഷൻ 2000 ആക്കിയത് ചെറിയ കാര്യമല്ലെന്ന് ധനമന്ത്രി

അതേസമയം, സോഷ്യൽ മീഡിയയിൽ ഈ വിഷയത്തിൽ സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്. വിമാനങ്ങളിലെ ശുചിത്വത്തെക്കുറിച്ച് പലരും ആശങ്ക പ്രകടിപ്പിച്ചപ്പോൾ, വിമാനത്തിനുള്ളിലെ വരണ്ട അന്തരീക്ഷത്തിൽ ഫംഗസ് അണുബാധ ഉണ്ടാകാൻ സാധ്യത കുറവാണെന്ന് മറ്റു ചിലർ വാദിക്കുന്നുണ്ട്.
The post വിമാനയാത്രയ്ക്ക് പിന്നാലെ കാലിൽ ഗുരുതര അണുബാധ! ആകാശ എയറിനെതിരെ യുവതി; ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ appeared first on Express Kerala.

Spread the love

New Report

Close