loader image
ലണ്ടൻ ആകാശത്ത് ആശങ്കയുടെ ഒരു മണിക്കൂർ; 500 യാത്രക്കാരുമായി എമിറേറ്റ്സ് വിമാനം തിരിച്ചിറക്കി

ലണ്ടൻ ആകാശത്ത് ആശങ്കയുടെ ഒരു മണിക്കൂർ; 500 യാത്രക്കാരുമായി എമിറേറ്റ്സ് വിമാനം തിരിച്ചിറക്കി

ദുബായ്: പുതുവത്സര തലേന്ന് ലണ്ടനിൽ നിന്ന് ദുബായിലേക്ക് പുറപ്പെട്ട എമിറേറ്റ്‌സ് വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് ലണ്ടൻ ഹീത്രൂ വിമാനത്താവളത്തിൽ അടിയന്തരമായി തിരിച്ചിറക്കി. 500-ഓളം യാത്രക്കാരുമായി പറന്നുയർന്ന EK002 വിമാനമാണ് യാത്ര തുടങ്ങി അധികം വൈകാതെ തന്നെ തിരിച്ചിറക്കേണ്ടി വന്നത്.

ഡിസംബർ 31-ന് ഉച്ചയ്ക്ക് 1.40-ന് പുറപ്പെട്ട വിമാനത്തിലാണ് പറന്നുയർന്ന ഉടൻ തന്നെ തകരാർ ശ്രദ്ധയിൽപ്പെട്ടത്. ലാൻഡിംഗിന് അനുവദനീയമായ ഭാരത്തേക്കാൾ കൂടുതൽ ഇന്ധനം വിമാനത്തിലുണ്ടായിരുന്നു. സുരക്ഷിതമായ ലാൻഡിംഗിനായി ഭാരം കുറയ്ക്കുന്നതിന്റെ ഭാഗമായി വിമാനം ഏകദേശം ഒരു മണിക്കൂറോളം ലണ്ടന് മുകളിൽ വട്ടമിട്ട് പറന്നു. ഫ്‌ളൈറ്റ്‌ റഡാർ വിവരങ്ങൾ പ്രകാരം 10,000 അടി ഉയരത്തിൽ വട്ടമിട്ട് പറന്ന ശേഷമാണ് വിമാനം ലാൻഡിംഗിന് തയ്യാറെടുത്തത്. വൈകുന്നേരം 4.28-ഓടെ വിമാനം ഹീത്രൂ വിമാനത്താവളത്തിൽ സുരക്ഷിതമായി ലാൻഡ് ചെയ്തു. വിമാനം ഇറങ്ങുന്ന സമയത്ത് ഏതൊരു അനിഷ്ട സംഭവവും നേരിടാനായി ആംബുലൻസുകളും ഫയർ എഞ്ചിനുകളും ഉൾപ്പെടെയുള്ള എമർജൻസി വാഹനങ്ങൾ റൺവേയ്ക്ക് സമീപം സജ്ജമാക്കിയിരുന്നു.
The post ലണ്ടൻ ആകാശത്ത് ആശങ്കയുടെ ഒരു മണിക്കൂർ; 500 യാത്രക്കാരുമായി എമിറേറ്റ്സ് വിമാനം തിരിച്ചിറക്കി appeared first on Express Kerala.

Spread the love
See also  ‘ഞാൻ അത് നിർത്തുന്നു’: പിന്നണി ഗാനത്തിൽ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് അര്‍ജിത്ത് സിങ്!

New Report

Close