ഡൽഹി: പുതുവർഷാരംഭത്തിൽ നയതന്ത്ര ബന്ധത്തിന്റെ ഭാഗമായി ഇന്ത്യയും പാകിസ്ഥാനും തടവുകാരുടെ പട്ടിക കൈമാറി. ഇരുരാജ്യങ്ങളിലെയും ജയിലുകളിൽ കഴിയുന്ന സിവിലിയൻ തടവുകാരുടെയും മത്സ്യത്തൊഴിലാളികളുടെയും വിവരങ്ങളാണ് കൈമാറിയത്. 2008-ലെ കോൺസുലാർ ആക്സസ് ഉടമ്പടി പ്രകാരം എല്ലാ വർഷവും ജനുവരി 1-നും ജൂലൈ 1-നുമാണ് ഈ വിവരങ്ങൾ കൈമാറുന്നത്.
ഇന്ത്യ കൈമാറിയ പട്ടിക പ്രകാരം 391 പാകിസ്ഥാൻ സ്വദേശികളായ സിവിലിയൻ തടവുകാരും 33 മത്സ്യത്തൊഴിലാളികളും നിലവിൽ ഇന്ത്യയുടെ കസ്റ്റഡിയിലുണ്ട്. അതേസമയം, തങ്ങളുടെ ജയിലുകളിലുള്ള 58 ഇന്ത്യൻ സിവിലിയൻ തടവുകാരുടെയും 199 മത്സ്യത്തൊഴിലാളികളുടെയും പട്ടിക പാകിസ്ഥാനും കൈമാറി. ശിക്ഷാ കാലാവധി പൂർത്തിയാക്കിയ തടവുകാരെയും മത്സ്യത്തൊഴിലാളികളെയും എത്രയും വേഗം മോചിപ്പിക്കണമെന്നും അവരെ നാട്ടിലേക്ക് തിരിച്ചയക്കണമെന്നും ഇന്ത്യ പാകിസ്ഥാനോട് ആവശ്യപ്പെട്ടിട്ടുണ്ട്. മാനുഷിക പരിഗണന നൽകി ഈ വിഷയത്തിൽ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് ഇന്ത്യയുടെ നിലപാട്.
The post ഇന്ത്യൻ ജയിലുകളിൽ 400-ലധികം പാകിസ്ഥാനികൾ! തടവുകാരുടെ വിവരങ്ങൾ പരസ്പരം കൈമാറി ഇരുരാജ്യങ്ങളും appeared first on Express Kerala.



