loader image
നീരജ് മാധവ് അൽത്താഫ് സലിം ചിത്രം ‘പ്ലൂട്ടോ’; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

നീരജ് മാധവ് അൽത്താഫ് സലിം ചിത്രം ‘പ്ലൂട്ടോ’; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

നീരജ് മാധവും അൽത്താഫ് സലീമും പ്രധാന വേഷങ്ങളിലെത്തുന്ന ‘പ്ലൂട്ടോ’ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ഒരു പൂർണ്ണ ഫൺ എന്റർടെയ്‌നറായിരിക്കും ചിത്രം എന്ന സൂചനയാണ് പോസ്റ്റർ നൽകുന്നത്. മുൻപ് പുറത്തിറങ്ങിയ അനൗൺസ്‌മെന്റ് ടീസർ തന്നെ സിനിമാപ്രേമികളുടെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. എങ്കിലും ചന്ദ്രികയ്ക്ക് ശേഷം ആദിത്യൻ ചന്ദ്രശേഖർ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണിത്.

പ്രമോഷണൽ കണ്ടന്റുകളിൽ നിന്ന് ലഭിക്കുന്ന സൂചനകൾ പ്രകാരം, അൽത്താഫ് സലീം ഒരു അന്യഗ്രഹജീവിയുടെ വേഷത്തിലാണ് ചിത്രത്തിൽ എത്തുന്നത്. അൽത്താഫ് സലിം അവതരിപ്പിക്കുന്ന ഏലിയൻ കഥാപാത്രമാണ് ചിത്രത്തിന്റെ പ്രധാന ആകർഷണം. മനുഷ്യ ലോകത്തേക്ക് എത്തുന്ന ഒരു ഏലിയനും അതിനെ തുടർന്നുണ്ടാകുന്ന അബദ്ധങ്ങളും തമാശകളുമാണ് ചിത്രത്തിന്റെ പ്രമേയം.

Also read: റെക്കോർഡ് കളക്ഷനിടയിൽ കേന്ദ്ര ഇടപെടൽ; ‘ധുരന്ദർ’ വീണ്ടും മാറ്റങ്ങളോടെ തിയേറ്ററുകളിൽ

ആർഷ ബൈജു, അജു വർഗീസ് ദിനേശ് പ്രഭാകർ, വിനീത് തട്ടിൽ, സുബിൻ ടാർസൻ, നിഹാൽ, സഹീർ മുഹമ്മദ്, തുഷാര പിള്ള, സച്ചിൻ ജോസഫ്, നിമ്ന ഫത്തൂമി എന്നിവരടങ്ങുന്ന വൻ താരനിര ചിത്രത്തിലുണ്ട്. ഓർക്കിഡ് ഫിലിംസ് ഇന്റർനാഷണലിന്റെ ബാനറിൽ റെജു കുമാറും രശ്മി റെജുവും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. നിയാസ് മുഹമ്മദാണ് ചിത്രത്തിന് കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്.

See also  മലബാറിലേക്ക് മഞ്ഞക്കടൽ ഇരമ്പുന്നു! ബ്ലാസ്റ്റേഴ്സിന്റെ പോരാട്ടം ഇത്തവണ കോഴിക്കോട്; ഐഎസ്എൽ കിക്കോഫ് ഫെബ്രുവരി 14-ന്

ആദിത്യൻ ചന്ദ്രശേഖറുടെ സംവിധാനത്തിൽ അണിയറയിൽ ഒരുങ്ങുന്ന അടുത്ത ചിത്രം ‘മൾട്ടിവേഴ്‌സ് മന്മഥൻ’ ആണ്. നിവിൻ പോളി നായകനാകുന്ന ഈ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ നേരത്തെ പുറത്തിറങ്ങിയിരുന്നു. ടൈം ട്രാവലും വ്യത്യസ്ത യൂണിവേഴ്‌സുകളും പ്രമേയമാകുന്ന ചിത്രമായിരിക്കും ഇതെന്നാണ് പോസ്റ്റർ നൽകുന്ന സൂചന. പുത്തൻ പരീക്ഷണങ്ങൾ നടത്തുന്ന മലയാള സിനിമയിൽ ഇതുവരെ കാണാത്ത വ്യത്യസ്ത രുചിക്കൂട്ടുകളുമായി പ്ലൂട്ടോയും മൾട്ടിവേഴ്‌സ് മന്മഥനും എത്തുമെന്ന പ്രതീക്ഷയിലാണ് പ്രേക്ഷകർ.
The post നീരജ് മാധവ് അൽത്താഫ് സലിം ചിത്രം ‘പ്ലൂട്ടോ’; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി appeared first on Express Kerala.

Spread the love

New Report

Close