ന്യൂഡൽഹി: റെയിൽവേ മന്ത്രാലയത്തിന് കീഴിലുള്ള നവരത്‌ന കമ്പനിയായ ഇർകോൺ ഇന്റർനാഷണൽ ലിമിറ്റഡ് മാനേജർ (ഇലക്ട്രിക്കൽ) തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാർ അടിസ്ഥാനത്തിലാണ് നിയമനം. ആകെ 20 ഒഴിവുകളാണുള്ളത്.
ഇലക്ട്രിക്കൽ എൻജിനീയറിംഗിൽ കുറഞ്ഞത് 60% മാർക്കോടെയുള്ള ബി.ടെക് / ബി.ഇ ബിരുദമുള്ളവർക്കാണ് അവസരം. കൂടാതെ ഇലക്ട്രിക്കൽ കൺസ്ട്രക്ഷൻ, ഇൻസ്റ്റാളേഷൻ, ടെസ്റ്റിംഗ് അല്ലെങ്കിൽ അനുബന്ധ മേഖലകളിൽ കുറഞ്ഞത് 5 വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം.
യോഗ്യത
അംഗീകൃത സർവകലാശാലയിലോ ഇൻസ്റ്റിറ്റ്യൂട്ടിലോ നിന്ന് കുറഞ്ഞത് 60 ശതമാനം മാർക്കുകളോ അല്ലെങ്കിൽ തുല്യമായ ഗ്രേഡോടെയോ ഇലക്ട്രിക്കൽ എഞ്ചിനീയറിങിൽ ബിരുദം നേടിയിരിക്കണം.
Also Read: രജിസ്ട്രേഷൻ 3 കോടി കടന്നു; പരീക്ഷാ പേ ചർച്ചയിൽ മോദിയുമായി സംവദിക്കാൻ വിദ്യാർത്ഥികളുടെ വൻ തിരക്ക്
റെയിൽവേ, മെട്രോ റെയിൽ, പവർ ട്രാൻസ്മിഷൻ / ഡിസ്ട്രിബ്യൂഷൻ യൂട്ടിലിറ്റികളിൽ ഇലക്ട്രിക്കൽ കൺസ്ട്രക്ഷൻ, പ്രോക്യൂർമെന്റ്, ഇൻസ്റ്റലേഷൻ, ടെസ്റ്റിംഗ് & കമ്മീഷനിംഗ് / ടി.ആർ.ഡി പരിപാലനം എന്നിവയിൽ കുറഞ്ഞത് അഞ്ച് വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം.
റെയിൽവേ OHE / പവർ സപ്ലൈ / SCADA, E&M, ഇലക്ട്രിക്കൽ യൂട്ടിലിറ്റി ഡൈവർഷൻ മേഖലകളിലെ പരിചയം ഉള്ളവർക്ക് മുൻഗണന ലഭിക്കും.
അധ്യാപനം, പരിശീലനം, കൺസൾട്ടൻസി, ഫ്രീലാൻസിംഗ് തുടങ്ങിയ പരിചയങ്ങൾ ബന്ധപ്പെട്ട പ്രവൃത്തി പരിചയമായി പരിഗണിക്കുകയില്ല.
അപേക്ഷകർ നല്ല ആരോഗ്യമുള്ളവരും നിറം തിരിച്ചറിയാനുള്ള പ്രശ്‌നങ്ങൾ (കലർ ബ്ലൈൻഡ്‌നസ്) ഇല്ലാത്തവരുമായിരിക്കണം. ആരോഗ്യ മാനദണ്ഡങ്ങളിൽ ഇളവ് അനുവദിക്കുന്നതല്ല.
നിയമനം ലഭിക്കുന്നവർക്ക് പ്രതിമാസം 60,000 രൂപ ശമ്പളം ലഭിക്കും. അപേക്ഷകന്റെ പരമാവധി പ്രായപരിധി 50 വയസ്. ഇന്ത്യൻ സർക്കാർ മാർഗനിർദേശങ്ങൾ പ്രകാരം സംവരണ വിഭാഗത്തിൽ ഉൾപ്പെട്ടവർക്ക് പ്രായത്തിൽ ഇളവുകൾ ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക. https://www.ircon.org/
The post റെയിൽവേയിൽ മാനേജറാകാം; 60,000 രൂപ ശമ്പളം, അപേക്ഷകൾ ക്ഷണിച്ചു appeared first on Express Kerala.



