loader image
എഐ വിപ്ലവം 2026: പണി പോകുമോ അതോ പുതുപണി വരുമോ? തൊഴിൽ വിപണിയിലെ വൻ മാറ്റങ്ങൾ അറിയാം!

എഐ വിപ്ലവം 2026: പണി പോകുമോ അതോ പുതുപണി വരുമോ? തൊഴിൽ വിപണിയിലെ വൻ മാറ്റങ്ങൾ അറിയാം!

കൃഷി മുതൽ വ്യവസായം വരെ സകല മേഖലകളെയും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കീഴ്പ്പെടുത്തുന്ന ഒരു വർഷമായിരിക്കും 2026. ജോലി നഷ്ടപ്പെടുമെന്ന ആശങ്ക ഒരു വശത്ത് നിൽക്കുമ്പോൾ തന്നെ, ലക്ഷക്കണക്കിന് പുതിയ തൊഴിലവസരങ്ങളാണ് എഐ പ്രൊഫഷണലുകളെ കാത്തിരിക്കുന്നത്.

എഐയുടെ പിതാവ് എന്നറിയപ്പെടുന്ന ജഫ്രി ഹിന്റൺ സൂചിപ്പിക്കുന്നത് പോലെ, 2026 ഒരു ‘ജോബ്‌ലെസ് ബൂം’ വർഷമായി മാറിയേക്കാം. എഴുത്തുകാർ, വെബ് ഡവലപ്പർമാർ, അധ്യാപകർ, ടിക്കറ്റ് ഏജന്റുമാർ തുടങ്ങി 40-ഓളം തൊഴിൽ മേഖലകൾ എഐയുടെ വെല്ലുവിളി നേരിടുന്നുണ്ടെന്ന് മൈക്രോസോഫ്റ്റ് വിലയിരുത്തുന്നു. എന്നാൽ ഈ ജോലികൾ പൂർണ്ണമായും ഇല്ലാതാകുകയല്ല, മറിച്ച് അവ ചെയ്യുന്ന രീതിയിൽ മാറ്റം വരികയാണ് ചെയ്യുന്നത്.

Also Read: ഒരു ക്ലിക്ക് മതി പണം നഷ്ടപ്പെടാൻ; സിം ബോക്‌സ് തട്ടിപ്പിനെ കുറിച്ച് അറിയണം

സാങ്കേതിക മേഖലയിൽ വൻ കുതിച്ചുചാട്ടമാണ് രാജ്യം പ്രതീക്ഷിക്കുന്നത്. ഈ വർഷം ഇന്ത്യയിൽ മാത്രം 10 ലക്ഷം എഐ പ്രൊഫഷണലുകളെ ആവശ്യമായി വരും. പ്രധാനമായും താഴെ പറയുന്ന തസ്തികകളിൽ അവസരങ്ങൾ വർധിക്കും. മെഷീൻ ലേണിംഗ് എൻജിനീയർ, ജനറേറ്റീവ് എഐ ഡവലപ്പർ, എഐ പ്രൊഡക്ട് മാനേജർ, സൈബർ സെക്യൂരിറ്റി വിദഗ്ധർ, ഹെൽത്ത് ഡേറ്റ അനലിസ്റ്റ്, ടെലിമെഡിസിൻ കോർഡിനേറ്റർ, ഫിനാൻസ് രംഗത്തെ ഫ്രോഡ് അനലിസ്റ്റ്, റിസ്ക് മാനേജ്‌മെന്റ് വിദഗ്ധർ

See also  സംസ്ഥാനത്ത് റിപ്പബ്ലിക് ദിനാഘോഷം! തിരുവനന്തപുരത്ത് ഗവർണർ പതാക ഉയർത്തി

പരിസ്ഥിതി സൗഹൃദ അടിസ്ഥാന സൗകര്യ വികസനത്തിലും തൊഴിൽ സാധ്യതകൾ വർധിക്കുന്നു. സോളാർ പാനൽ ടെക്നീഷ്യൻമാർ, ഇവി ചാർജിംഗ് ടെക്നീഷ്യൻമാർ തുടങ്ങിയവർക്ക് വരും വർഷങ്ങളിൽ ഡിമാൻഡ് ഏറെയായിരിക്കും. മാറുന്ന കാലത്തിനനുസരിച്ച് നൈപുണ്യങ്ങൾ പരിഷ്കരിക്കുക എന്നതാണ് തൊഴിൽ വിപണിയിൽ അതിജീവിക്കാനുള്ള ഏക മാർഗ്ഗം. എഐ നമ്മുടെ ജോലികൾ കവർന്നെടുക്കുകയല്ല, പകരം ജോലികളെ കൂടുതൽ കാര്യക്ഷമമാക്കുകയാണ് ചെയ്യുന്നത്.
The post എഐ വിപ്ലവം 2026: പണി പോകുമോ അതോ പുതുപണി വരുമോ? തൊഴിൽ വിപണിയിലെ വൻ മാറ്റങ്ങൾ അറിയാം! appeared first on Express Kerala.

Spread the love

New Report

Close