KSRTC Bus Accident: കോഴിക്കോട്-ബെംഗളൂരു KSRTC ബസ് മറിഞ്ഞു; 2 പേർക്ക് ദാരുണാന്ത്യം

KSRTC Bus Accident: കോഴിക്കോട്-ബെംഗളൂരു KSRTC ബസ് മറിഞ്ഞു; 2 പേർക്ക് ദാരുണാന്ത്യം

പ്രതീകാത്മക ചിത്രം

ബെംഗളൂരു: കോഴിക്കോട് നിന്ന് ബെംഗളൂരുവിലേക്ക് സർവീസ് നടത്തിയ കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ട് പേർക്ക് ദാരുണാന്ത്യം. ബസിലെ ഡ്രൈവറും കണ്ടക്ടറുമാണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ് നാല് യാത്രക്കാരുടെ നില ഗുരുതരമാണ്. ബെംഗളൂരു-മൈസൂരു എക്സ്പ്രസ് ഹൈവേയിലാണ് അപകടമുണ്ടായത്.  അപകടത്തിൽ പരുക്കേറ്റ യാത്രക്കാരെ രാജരാജേശ്വരി മെഡിക്കൽ കോളേജ് ആശുപത്രിയിലും, വിടതി കെമ്പണ്ണാ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ഇന്ന് (ശനിയാഴ്ച) രാവിലെ 6.40-ഓടെ ബെംഗളൂരു രാമനഗര ബിഡതിയിൽ വച്ചാണ് അപകടം സംഭവിച്ചത്.  നിയന്ത്രണം വിട്ട ബസ് സൂചനാ ബോര്‍ഡില്‍ ഇടിച്ച് തലകീഴായി മറിയുകയായിരുന്നു. കണ്ടക്ടര്‍ എൻ എം അരുൺ തൽക്ഷണം മരിച്ചു. ഡ്രൈവർ ബിജിലേഷ് ആശുപത്രിയിൽ വെച്ചാണ് മരിച്ചത്.  കോഴിക്കോട് ഡിപ്പോയുടെ ATC 129 നമ്പർ ബസാണ് അപകടത്തിൽപ്പെട്ടത്.

ALSO READ: മുല്ലപ്പെരിയാർ അണക്കെട്ട് ഇന്ന് തുറക്കും; ഉത്തരവിട്ട് തമിഴ്നാട്

കാർ പുഴയിൽ വീണു: അ‌ച്ഛൻ മരിച്ചു, അ‌മ്മ ഗുരുതരാവസ്ഥയിൽ; മൂന്ന് വയസുകാരൻ രക്ഷപ്പെട്ടു

ഇടുക്കി മലയോര ​ഹൈവേയിൽ കാർ പുഴയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു. ഭാര്യ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ. അ‌പകട സമയം ഇവരോടൊപ്പമുണ്ടായിരുന്ന മകൻ പോറൽ പോലും ഏൽക്കാതെ അ‌ദ്ഭുതകരമായി രക്ഷപ്പെട്ടു. മറ്റ് രണ്ടുപേർ പരുക്കേറ്റ് ചികിത്സയിൽ ആണ്.

വ്യാഴാഴ്‌ച രാവിലെ 6.30-ന് കുട്ടിക്കാനം-കട്ടപ്പന മലയോരഹൈവേയിൽ ഏറമ്പടത്തിനും, കരിന്തരുവിക്കും ഇടയിൽ ഗവ. യു.പി. സ്കൂളിനുസമീപം ആണ് അപകടം ഉണ്ടായത്. തിരുവനന്തപുരം കാഞ്ഞിരങ്കുളം കരുമാരക്കാല ബഥേൽ ഇല്ലം ജെറിൻ ഏണസ്റ്റ് (28) ആണ് മരിച്ചത്. ഭാര്യ ദിവ്യജ്യോതി (28) ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. മകൻ ജോഹാൻ ഇമ്മാനുവേൽ ഏണസ്റ്റ് പരിക്കേൽക്കാതെ രക്ഷപ്പെട്ടു.  അ‌ഞ്ച് പേരാണ് കാറിൽ ഉണ്ടായിരുന്നത്.

നിയന്ത്രണം നഷ്ടപ്പെട്ട കാർ ഏകദേശം 60 അടി താഴ്ചയിലുള്ള നദിയിലേക്ക് വീഴുകയായിരുന്നു. സംഭവം കണ്ട് ഓടിയെത്തിയ ഒഡിഷ സ്വദേശികളാണ് ആദ്യം രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയത്.  ഗുരുതര പരുക്കേറ്റ ദിവ്യജ്യോതിയെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

See also  ഓപ്പറേഷൻ ‘തൂഫാനിലെ’ ചെന്നിത്തലയുടെ ‘ഹീറോ’ ഇമേജ് തവിട് പൊടിയാക്കി അർജുൻ ആയങ്കി, ഇരുട്ടിൽ തപ്പി പൊലീസ് !

English Summary:

Kozhikode–Bengaluru KSRTC bus met with a fatal accident near Bidadi in Ramanagara, Karnataka, at around 6:40 a.m. on August 8. The bus, operated by the Kozhikode depot, reportedly lost control, hit a road sign and overturned.

Spread the love
Scroll to Top