ഡൽഹിയിലെ സി.ജെ.പി സമരം; സമൂഹമാധ്യമങ്ങളിൽ നിന്ന് റീലുകൾ നീക്കം ചെയ്തതായി പരാതി

ഡൽഹിയിലെ സി.ജെ.പി സമരം; സമൂഹമാധ്യമങ്ങളിൽ നിന്ന് റീലുകൾ നീക്കം ചെയ്തതായി പരാതി

ഡൽഹി: ഡൽഹിയിലെ കോക്രോച്ച് ജനതാപാര്‍ട്ടി നടത്തുന്ന സമരവുമായി ബന്ധപ്പെട്ട റീലുകളും വീഡിയോകളും ഇൻസ്റ്റഗ്രാം ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ നിന്ന് വ്യാപകമായി നീക്കം ചെയ്തതായി പരാതി. കേന്ദ്ര സർക്കാരും മെറ്റാ പ്രതിനിധികളും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് മില്യൺ കണക്കിന് കാഴ്‌ചക്കാരുണ്ടായിരുന്ന പോസ്റ്റുകൾ അപ്രത്യക്ഷമായതെന്നാണ് ആരോപണം ഉയരുന്നത്.

യൂത്ത് കോൺഗ്രസ്, അരവിന്ദ് കെജ്രിവാൾ തുടങ്ങിയ പ്രമുഖ നേതാക്കളുടെയും സംഘടനകളുടെയും സോഷ്യൽ മീഡിയ പേജുകളിലെ സമരബന്ധിയായ പോസ്റ്റുകൾ ഇന്ത്യയിൽ ബ്ലോക്ക് ചെയ്തതായും പരാതിയുണ്ട്. കൂടാതെ, പ്രതിഷേധ വീഡിയോകളുടെ പ്രചാരം മനഃപൂർവം കുറയ്ക്കാൻ പ്ലാറ്റ്‌ഫോമുകൾ അൽഗോരിതത്തിൽ മാറ്റം വരുത്തിയെന്ന സംശയവും സജീവമാണ്. ഇത് പൗരാവകാശങ്ങൾക്കും അഭിപ്രായ സ്വാതന്ത്ര്യത്തിനുമേലുമുള്ള കടന്നുകയറ്റമാണെന്ന് സി.ജെ.പി മുഖ്യ വക്താവ് സൗരവ് ദാസ് ആരോപിച്ചു. അതേസമയം, പ്ലാറ്റ്‌ഫോമിന്റെ കമ്മ്യൂണിറ്റി മാനദണ്ഡങ്ങൾ ലംഘിച്ചതിനാലാണ് വീഡിയോകൾ നീക്കം ചെയ്തതെന്നാണ് വിഷയത്തിൽ മെറ്റ നൽകുന്ന ഔദ്യോഗിക വിശദീകരണം.

The post ഡൽഹിയിലെ സി.ജെ.പി സമരം; സമൂഹമാധ്യമങ്ങളിൽ നിന്ന് റീലുകൾ നീക്കം ചെയ്തതായി പരാതി appeared first on Express Kerala.

Spread the love
See also  നവോദയ ആറാം ക്ലാസ് പ്രവേശനം! JNVST 2027 രജിസ്ട്രേഷൻ സമയപരിധി നീട്ടി; ഓഗസ്റ്റ് 10 വരെ അപേക്ഷിക്കാം!
Scroll to Top