നന്നാവാൻ ഒരവസരം തന്നൂടെ, പിന്തുണ വേണ്ട, പിന്നിൽ നിന്ന് കുത്തരുത്! എം.വി ജയരാജനെതിരെ അർജുൻ ആയങ്കി

നന്നാവാൻ ഒരവസരം തന്നൂടെ, പിന്തുണ വേണ്ട, പിന്നിൽ നിന്ന് കുത്തരുത്! എം.വി ജയരാജനെതിരെ അർജുൻ ആയങ്കി

സി.പി.എം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം എം.വി ജയരാജനെതിരെ കടുത്ത വിമർശനവുമായി ക്രിമിനൽ കേസ് പ്രതി അർജുൻ ആയങ്കി രംഗത്ത്. ശത്രുക്കളെക്കാൾ വലിയ ശത്രുവിനെപ്പോലെ തനിക്കെതിരെ പ്രതികരിച്ച എം.വി ജയരാജന്റെ നിലപാടിൽ ശക്തമായ പ്രതിഷേധം അറിയിച്ചുകൊണ്ട് അർജുൻ ആയങ്കി പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോൾ സൈബർ ലോകത്ത് വലിയ ചർച്ചയായിരിക്കുന്നത്. മറ്റെല്ലാവർക്കും തെറ്റുകൾ തിരുത്താനും പാർട്ടിയിലേക്ക് തിരിച്ചുവരാനുമുള്ള അവസരങ്ങൾ നൽകുമ്പോൾ തനിക്ക് മാത്രം എന്തുകൊണ്ടാണ് അയിത്തം കൽപ്പിക്കുന്നതെന്നാണ് ആയങ്കി പോസ്റ്റിൽ തുറന്നടിക്കുന്നത്.

പാർട്ടിയുടെ പ്രതിസന്ധി ഘട്ടങ്ങളിൽ മുൻനിരയിൽ നിന്ന് പ്രതികരിച്ചതിന്റെ പേരിലാണ് താൻ കള്ളക്കേസിൽപ്പെട്ട് ജയിലിൽ അടക്കപ്പെട്ടതെന്ന് അർജുൻ ആയങ്കി പറയുന്നു. സഖാക്കൾക്ക് ആക്രമണത്തിൽ പരിക്കേറ്റപ്പോൾ സ്വന്തം ജീവനും ജീവിതവും പോലും മറന്ന് തിരിച്ചടിച്ചതിന്റെ പേരിലാണ് താൻ ജയിൽവാസം അനുഭവിച്ചതെന്ന് അദ്ദേഹം ഓർമിപ്പിച്ചു. പൊലീസിന്റെ തല്ലുകൊണ്ട് പരിക്കേറ്റ കോൺഗ്രസ് പ്രവർത്തകനെ വീട്ടിൽ പോയി സന്ദർശിച്ച് ആശ്വസിപ്പിച്ച ചില നേതാക്കളുടെ ഇരട്ടത്താപ്പിനെയും അദ്ദേഹം തന്റെ കുറിപ്പിൽ പരോക്ഷമായി കടന്നാക്രമിക്കുന്നുണ്ട്. തനിക്ക് പാർട്ടി പിന്തുണ നൽകിയില്ലെങ്കിലും കുഴപ്പമില്ല, എന്നാൽ ഒരിക്കലും പിന്നിൽ നിന്ന് കുത്തരുതെന്ന ശക്തമായ മുന്നറിയിപ്പോടെയാണ് അദ്ദേഹത്തിന്റെ കുറിപ്പ് അവസാനിക്കുന്നത്.

ALSO READ;ഓപ്പറേഷൻ ഗ്രിപ്പിൽ ‘ഗ്രിപ്പ്’ ഇല്ലാതെ ആഭ്യന്തരം..! സിസിടിവിയും ഫോൺ ലൊക്കേഷനും പരാജയപ്പെടുന്നു; പോലീസിനെ വെല്ലുവിളിച്ച് അർജുൻ ആയങ്കി ഒളിവിൽ തുടരുന്നു

അർജുൻ ആയങ്കിയെ ‘തുഫാൻ’ പോലെ തൂക്കണമെന്ന ആവശ്യവുമായി എം.വി ജയരാജൻ മാധ്യമങ്ങൾക്ക് മുന്നിൽ നടത്തിയ പ്രസ്താവനയാണ് ഈ വാക്പോരിലേക്ക് നയിച്ചത്. തൂക്കിക്കൊല്ലുകയല്ല വേണ്ടത്, മറിച്ച് പൊലീസിനെ ഉപയോഗിച്ച് എവിടെയാണെങ്കിലും പിടികൂടുകയാണെന്നും, അതിനുള്ള കരുത്ത് ആഭ്യന്തരമന്ത്രി കാണിക്കണമെന്നുമാണ് ജയരാജൻ ആവശ്യപ്പെട്ടത്. കേസുകളിൽ പ്രതിയായ ഒരാൾ പൊലീസിനെ വെല്ലുവിളിച്ച് നടക്കുന്നത് ആശ്ചര്യകരമാണെന്നും ക്വട്ടേഷൻ സംഘത്തിന്റെ ഒരു പിന്തുണയും പാർട്ടിക്ക് ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി. ആയങ്കിയെ ആരെങ്കിലും പിന്തുണയ്ക്കുന്നുണ്ടെങ്കിൽ അവർ ക്വട്ടേഷൻ സംഘങ്ങളെയാണ് പിന്തുണയ്ക്കുന്നത് എന്ന് കരുതണമെന്നും, താൻ വളർന്നുവന്നത് ക്വട്ടേഷൻ പ്രസ്ഥാനത്തിലാണെന്ന അർജുന്റെ പരാമർശത്തിന് മറുപടിയായി അത്തരമൊരു ക്വട്ടേഷൻ പാർട്ടിയെക്കുറിച്ചല്ല തങ്ങൾ പറയുന്നതെന്നും ജയരാജൻ തുറന്നടിച്ചിരുന്നു.

See also  കുതികാൽ വെട്ടില്ല എന്ന് വിശ്വസിക്കാം! ഹോർമുസ് കടലിടുക്കിലെ സംഘർഷത്തിന് അയവുവരുന്നു? ചർച്ചകൾ അനുകൂല അന്തരീക്ഷത്തിലെന്ന് ഒമാൻ

The post നന്നാവാൻ ഒരവസരം തന്നൂടെ, പിന്തുണ വേണ്ട, പിന്നിൽ നിന്ന് കുത്തരുത്! എം.വി ജയരാജനെതിരെ അർജുൻ ആയങ്കി appeared first on Express Kerala.

Spread the love
Scroll to Top