അമ്മയ്ക്കും കുഞ്ഞിനും കവചമൊരുക്കി ആനക്കൂട്ടം; അമ്പനാട് എസ്റ്റേറ്റ് തീരത്ത് അപൂർവ്വ കരുതലിന്റെ കാഴ്ച

അമ്മയ്ക്കും കുഞ്ഞിനും കവചമൊരുക്കി ആനക്കൂട്ടം; അമ്പനാട് എസ്റ്റേറ്റ് തീരത്ത് അപൂർവ്വ കരുതലിന്റെ കാഴ്ച

കൊല്ലം അമ്പനാട് എസ്റ്റേറ്റിനോട് ചേർന്നുള്ള വനാതിർത്തിയിൽ പ്രസവിച്ച കാട്ടാനയ്ക്കും പിറന്നു വീണ കുട്ടിയാനയ്ക്കും കാവലൊരുക്കി ആനക്കൂട്ടം. കുടമുട്ടി വെള്ളച്ചാട്ടത്തിന് സമീപം തമ്പടിച്ച നിലയിൽ കണ്ടെത്തിയ ആനക്കൂട്ടത്തെക്കുറിച്ച് എസ്റ്റേറ്റ് അധികൃതർ വിവരമറിയിച്ചതിനെ തുടർന്ന് അച്ചൻകോവിൽ റെയ്‌ഞ്ചും തെന്മല ആർ.ആർ.ടി സംഘവും സ്ഥലത്തെത്തി നടത്തിയ നിരീക്ഷണത്തിലാണ് ദിവസങ്ങൾ മാത്രം പ്രായമുള്ള കുട്ടിയാനയ്ക്ക് കൂട്ടത്തോടെ സംരക്ഷണം നൽകുന്ന അപൂർവ്വ കാഴ്ച കണ്ടത്.

ജനവാസ മേഖലയിലേക്ക് ആനകൾ കടക്കാതിരിക്കാൻ വനംവകുപ്പ് നടത്തിയ ശ്രമങ്ങൾക്കൊടുവിൽ ഏറെ നേരത്തെ കാത്തിരിപ്പിന് ശേഷമാണ് ആനക്കൂട്ടം ഉൾക്കാട്ടിലേക്ക് മടങ്ങിയത്. കുഞ്ഞാനയെ തൊട്ടും തലോടിയും ഏറെ സ്നേഹത്തോടെയും കരുതലോടെയുമാണ് മറ്റ് ആനകൾ കാടുകയറ്റിയത്.

The post അമ്മയ്ക്കും കുഞ്ഞിനും കവചമൊരുക്കി ആനക്കൂട്ടം; അമ്പനാട് എസ്റ്റേറ്റ് തീരത്ത് അപൂർവ്വ കരുതലിന്റെ കാഴ്ച appeared first on Express Kerala.

Spread the love
See also  ഓപ്പറേഷൻ ‘തൂഫാനിലെ’ ചെന്നിത്തലയുടെ ‘ഹീറോ’ ഇമേജ് തവിട് പൊടിയാക്കി അർജുൻ ആയങ്കി, ഇരുട്ടിൽ തപ്പി പൊലീസ് !
Scroll to Top