ഒരു വർഷം മുമ്പ് മരണം, ആരും ശ്രദ്ധിച്ചില്ല; ബെംഗളൂരുവിലെ വീട്ടിൽ കണ്ടെത്തിയത് 57-കാരിയുടെ അസ്ഥികൂടം…

ഒരു വർഷം മുമ്പ് മരണം, ആരും ശ്രദ്ധിച്ചില്ല; ബെംഗളൂരുവിലെ വീട്ടിൽ കണ്ടെത്തിയത് 57-കാരിയുടെ അസ്ഥികൂടം…

വീടിന്റെ വാതിലുകൾ അടഞ്ഞുകിടന്നപ്പോൾ അയൽവാസികൾ കരുതിയത് അവർ എവിടെയെങ്കിലും യാത്രയിലായിരിക്കുമെന്നാണ് എന്നാൽ ഒരു വർഷത്തിന് ശേഷം ആ വീടിന്റെ ഉള്ളിൽ നിന്ന് പുറത്തുവന്നത് ആരെയും ഞെട്ടിക്കുന്ന സത്യമായിരുന്നു, ബെംഗളൂരുവിലെ ഒറ്റപ്പെട്ട ജീവിതം നയിച്ചിരുന്ന ഒരു സ്ത്രീയുടെ മരണം മാസങ്ങളോളം പുറംലോകം അറിയാതെ പോയതും, ഒടുവിൽ അസ്ഥികൂട അവശിഷ്ടങ്ങളായി മാത്രം ആ വീടിനുള്ളിൽ കണ്ടെത്തിയതുമായ ദാരുണമായ സംഭവമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

ബെംഗളൂരു നാഗസാന്ദ്രയ്ക്ക് സമീപമുള്ള ഹവനൂർ ലേഔട്ടിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന 57 കാരിയായ ദാക്ഷായണിയാണ് മരിച്ചത്. ഓഗസ്റ്റ് 8 ന് വീടിന്റെ പരിസരത്തുനിന്ന് അസഹ്യമായ ദുർഗന്ധം വമിച്ചതിനെ തുടർന്ന് അയൽവാസികൾ പോലീസ് ഹെൽപ്പ് ലൈനിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് സ്ഥലത്തെത്തിയ പോലീസ് നടത്തിയ പരിശോധനയിലാണ് വീടിനുള്ളിൽ നിന്ന് ദാക്ഷായണിയുടെ അസ്ഥികൂട അവശിഷ്ടങ്ങൾ കണ്ടെത്തിയത്. വർഷങ്ങളായി അവർ ഒറ്റയ്ക്കായിരുന്നതിനാലും പുറത്തുപോകുന്നത് പതിവില്ലാത്തതിനാലും അയൽവാസികൾ ആരുംതന്നെ ഇവർ അപ്രത്യക്ഷയായത് ശ്രദ്ധിച്ചിരുന്നില്ല.

സംഭവത്തിൽ മരിച്ച ദാക്ഷായണിയുടെ സഹോദരൻ മഹേഷ് ബസപ്പ ഗൊരവനകൊല്ല നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയിലെ സെക്ഷൻ 194 പ്രകാരം പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. ദാക്ഷായണിയുടെ മരണം എങ്ങനെയെന്നും, ഇത്രയും കാലം സംഭവം പുറത്തറിയാതെ പോയതിന്റെ യഥാർത്ഥ സാഹചര്യങ്ങൾ എന്തെല്ലാമാണെന്നും അറിയാൻ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.

The post ഒരു വർഷം മുമ്പ് മരണം, ആരും ശ്രദ്ധിച്ചില്ല; ബെംഗളൂരുവിലെ വീട്ടിൽ കണ്ടെത്തിയത് 57-കാരിയുടെ അസ്ഥികൂടം… appeared first on Express Kerala.

Spread the love
See also  സഹകരിക്കണം..! അമർനാഥ് യാത്ര താത്കാലികമായി നിർത്തിവച്ചു; ഭക്തർക്ക് കർശന മുന്നറിയിപ്പ്
Scroll to Top