പള്ളിയിൽ ലഷ്‌കർ കമാൻഡറെ മരിച്ച നിലയിൽ കണ്ടെത്തി

പള്ളിയിൽ ലഷ്‌കർ കമാൻഡറെ മരിച്ച നിലയിൽ കണ്ടെത്തി

പാകിസ്ഥാൻ തലസ്ഥാനമായ ഇസ്ലാമാബാദിലെ ഒരു പള്ളിയിൽ നിരോധിത ഭീകര സംഘടനയായ ലഷ്‌കറെ തോയ്ബയുടെ മുതിർന്ന കമാൻഡറെ ദുരൂഹസാചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഖാരി സയീദ് അബ്ദുൽ അസീസാണ് മരിച്ചത്. പ്രാർത്ഥനയ്ക്കായി പള്ളിയിലെത്തുന്നതിന് മുമ്പ് ഇയാൾ ഒരു റെസ്റ്റോറന്റിൽ നിന്ന് ഭക്ഷണം കഴിച്ചിരുന്നതായി പ്രാഥമിക റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. എന്നാൽ ഏത് റെസ്റ്റോറന്റിൽ നിന്നാണ് ഭക്ഷണം കഴിച്ചത് എന്നത് സംബന്ധിച്ച് ഔദ്യോഗിക വിവരങ്ങൾ ലഭ്യമായിട്ടില്ല.

ഭക്ഷണത്തിന് ശേഷം പ്രാർഥനയ്ക്കായി പള്ളിയിലെത്തിയ ഖാരി സയീദ് പള്ളിയുടെ കവാടത്തിൽ കുഴഞ്ഞുവീഴുകയും തൊട്ടുപിന്നാലെ മരണപ്പെടുകയുമായിരുന്നു. മരണകാരണം എന്താണെന്ന് ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ജമ്മു കശ്മീരിലെ ഏറ്റുമുട്ടലുകളിൽ കൊല്ലപ്പെട്ട ഭീകരരുടെ കുടുംബങ്ങൾക്ക് സാമ്പത്തിക സഹായം നൽകുന്ന ലഷ്‌കറിന്റെ പ്രത്യേക വകുപ്പിന്റെ ചുമതലക്കാരനായിരുന്നു ഖാരി സയീദ്.

Also Read: ഹോർമുസ് ടോൾ! വാക്കുകലിൽ വിശ്വാസമില്ലെന്ന് അമേരിക്ക; നിലപാട് വ്യക്തമാക്കി ജെ.ഡി വാൻസ്

‘അജ്ഞാതരായ ആളുകൾ’ തങ്ങളുടെ സംഘടനയിലെ 30-ഓളം അംഗങ്ങളെ വധിച്ചതായി ഒരു പ്രമുഖ ലഷ്‌കർ ഭീകരൻ പരസ്യമായി അവകാശപ്പെട്ട് ദിവസങ്ങൾ മാത്രം പിന്നിടുമ്പോഴാണ് ഈ ദുരൂഹ മരണം സംഭവിച്ചിരിക്കുന്നത്. 2008-ൽ 166 പേരുടെ മരണത്തിടയാക്കിയ മുംബൈ ഭീകരാക്രമണത്തിന് പിന്നിൽ പ്രവർത്തിച്ച ഈ നിരോധിത സംഘടനയുടെ നിരവധി അംഗങ്ങൾ കഴിഞ്ഞ മൂന്നോ നാലോ വർഷത്തിനിടയിൽ പാകിസ്താനിലെയും പാക് അധീന ജമ്മു കശ്മീരിലെയും വിവിധ ഭാഗങ്ങളിലായി കൊല്ലപ്പെട്ടിട്ടുണ്ടെന്ന് റിസ്വാൻ ഹനീഫ് എന്ന ലഷ്‌കർ ഭീകരൻ നേരത്തെ വെളിപ്പെടുത്തിയിരുന്നു.

പെഷവാർ, കറാച്ചി, റാവൽപിണ്ടി, റാവലക്കോട്ട്, മുസാഫറാബാദ് തുടങ്ങിയ വിവിധ നഗരങ്ങളിലായി ഇതുവരെ 30-ലധികം ലഷ്‌കർ ഭീകരർ ‘അജ്ഞാതരായ വ്യക്തികളാൽ’ വധിക്കപ്പെട്ടിട്ടുണ്ട്. ഈ പരമ്പര കൊലപാതകങ്ങളുടെ തുടർച്ചയാണ് ഖാരി സയീദ് അബ്ദുൽ അസീസിന്റെ പെട്ടെന്നുള്ള മരണമെന്നാണ് പാക് രഹസ്യാന്വേഷണ ഏജൻസികളും വിലയിരുത്തുന്നത്. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

The post പള്ളിയിൽ ലഷ്‌കർ കമാൻഡറെ മരിച്ച നിലയിൽ കണ്ടെത്തി appeared first on Express Kerala.

See also  81 വർഷങ്ങൾക്ക് ശേഷവും മായാത്ത മുറിവ്! അണയാത്ത വേദനയുമായി നാഗസാക്കി; ചരിത്രം ആവർത്തിക്കുമോ?
Spread the love
Scroll to Top