കാനഡ ഓപ്പണിൽ വൻ അട്ടിമറി! ലോക ഒന്നാം നമ്പർ താരം ആരീന സബലെങ്ക പുറത്ത്

കാനഡ ഓപ്പണിൽ വൻ അട്ടിമറി! ലോക ഒന്നാം നമ്പർ താരം ആരീന സബലെങ്ക പുറത്ത്

കാനഡ ഓപ്പൺ ടെന്നിസ് ടൂർണമെന്റിൽ വൻ അട്ടിമറി. ലോക ഒന്നാം നമ്പർ താരവും നാല് ഗ്രാൻഡ്സ്ലാം കിരീടങ്ങളുടെ ഉടമയുമായ ആരീന സബലെങ്ക ടൂർണമെന്റിൽ നിന്ന് പുറത്തായി. വരാനിരിക്കുന്ന അമേരിക്കൻ ഓപ്പണിന് മുന്നോടിയായുള്ള സന്നാഹമത്സരമെന്ന നിലയിൽ ഇറങ്ങിയ സബലെങ്കയെ റഷ്യയുടെ പതിനാറാം സീഡ് താരം എക്തരീന അലക്സാൻഡ്രോവയാണ് നാലാം റൗണ്ടിൽ അട്ടിമറിച്ചത്.

രണ്ട് മണിക്കൂറും 29 മിനിറ്റും നീണ്ടുനിന്ന വാശിയേറിയ പോരാട്ടത്തിനൊടുവിലാണ് സബലെങ്ക കീഴടങ്ങിയത്. 7-6 (7/3), 4-6, 6-4 എന്ന സ്കോറിനായിരുന്നു അലക്സാൻഡ്രോവയുടെ ജയം. ലോക ഒന്നാം നമ്പർ താരത്തിനെതിരെ കടുപ്പമേറിയ ഒരു മത്സരം തന്നെയാണ് താൻ പ്രതീക്ഷിച്ചിരുന്നതെന്നും അതിനനുസരിച്ചാണ് കളത്തിലിറങ്ങിയതെന്നും മത്സരശേഷം അലക്സാൻഡ്രോവ പ്രതികരിച്ചു.

The post കാനഡ ഓപ്പണിൽ വൻ അട്ടിമറി! ലോക ഒന്നാം നമ്പർ താരം ആരീന സബലെങ്ക പുറത്ത് appeared first on Express Kerala.

Spread the love
See also  9 അടിയോളം നീളമുള്ള മുടി! ഉത്തരാഖണ്ഡിൽ നിന്ന് ഒരു ഗിന്നസ് ലോക റെക്കോർഡ; രേണു ധാരിയാലിന്റെ അപൂർവ്വ നേട്ടം
Scroll to Top