
അടുക്കളകളിലെ ഒഴിച്ചുകൂടാനാവാത്ത സാന്നിധ്യമായ നെയ്യില്‍ മായം കലരുന്നുണ്ടോ? വിപണിയില്‍ സുലഭമായി ലഭിക്കുന്ന നെയ്യ് യഥാര്‍ത്ഥമാണോ വ്യാജമാണോ എന്ന് തിരിച്ചറിയാന്‍ ബുദ്ധിമുട്ടുന്നവര്‍ക്ക് വീട്ടില്‍ തന്നെ പരീക്ഷിക്കാവുന്ന ലളിതമായ വഴികള്‍ ശ്രദ്ധേയമാകുന്നു. ആരോഗ്യത്തിന് ഹാനികരമായേക്കാവുന്ന വ്യാജ നെയ്യ് തിരിച്ചറിയാന്‍ ലക്ഷ്യമിട്ടുള്ള ഈ ലളിതമായ പരിശോധനകള്‍ സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം തന്നെ വലിയ ചര്‍ച്ചയായിക്കഴിഞ്ഞു.
കൂടുതല്‍ ലാഭം കൊയ്യുന്നതിനായി വിപണിയില്‍ വില്‍ക്കപ്പെടുന്ന പല നെയ്‌വസ്തുക്കളിലും വെജിറ്റബിള്‍ ഓയിലും മറ്റ് രാസവസ്തുക്കളും ചേര്‍ക്കപ്പെടുന്നുണ്ട്. ഇത് ഭക്ഷണത്തിന്റെ സ്വാദ് കെടുത്തുകയ മാത്രമല്ല, മനുഷ്യശരീരത്തിന് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളും സൃഷ്ടിക്കുന്നു. ഈ പശ്ചാത്തലത്തിലാണ് വീട്ടമ്മമാര്‍ക്കും ഉപഭോക്താക്കള്‍ക്കും ഒരുപോലെ ഉപകാരപ്രദമാകുന്ന ഈ ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ പുറത്തുവന്നിരിക്കുന്നത്.
Also Read: ബ്ലാക്ക്പിങ്കിന്റെ ദശാബ്ദം! കെ-പോപ്പ് ചരിത്രത്തെ തിരുത്തിയെഴുതിയ നാലുപേരും 10 വർഷങ്ങൾക്ക് ശേഷം ഒന്നിച്ചെത്തിയപ്പോൾ
വെള്ളം ഉപയോഗിച്ചുള്ള പരീക്ഷണമാണ് ഇതില്‍ ഏറ്റവും ലളിതമായ വഴി. ഒരു ഗ്ലാസ് ശുദ്ധജലത്തിലേക്ക് ഒരു സ്പൂണ്‍ നെയ്യ് ചേര്‍ക്കുമ്പോള്‍ അത് വെള്ളത്തിന് മുകളില്‍ പൊങ്ങിക്കിടക്കുകയാണെങ്കില്‍ അത് ശുദ്ധമാണെന്ന് ഉറപ്പിക്കാം. എന്നാല്‍ നെയ്യ് അടിഞ്ഞു കൂടുകയാണെങ്കില്‍ അത് മായം കലര്‍ന്നതാണെന്ന് മനസിലാക്കണം. കൂടാതെ, ഉപ്പ് ചേര്‍ത്ത് പരീക്ഷിക്കുമ്പോഴും കൈപ്പത്തിയില്‍ വെച്ച് തടവി നോക്കുമ്പോഴും യഥാര്‍ത്ഥ നെയ്യുടെ ഗുണനിലവാരം തിരിച്ചറിയാന്‍ സാധിക്കും. ശുദ്ധമായ നെയ്യിന് സ്വാഭാവികമായ സുഗന്ധവും നേരിയ താപനിലയില്‍ എളുപ്പത്തില്‍ ഉരുകാനുള്ള കഴിവുമുണ്ടായിരിക്കും.
ചൂടാക്കുമ്പോഴുള്ള നിറവ്യത്യാസം പരിശോധിച്ചും വ്യാജനെ കണ്ടെത്താം. യഥാര്‍ത്ഥ നെയ്യ് ചൂടാക്കുമ്പോള്‍ ഇളം തവിട്ടുനിറമാകുമ്പോള്‍, കൃത്രിമ നെയ്യ് മഞ്ഞനിറത്തില്‍ തന്നെ തുടരുകയും ഉരുകാന്‍ കൂടുതല്‍ സമയം എടുക്കുകയും ചെയ്യും. അയോഡിന്‍ പരിശോധനയും ഹൈഡ്രോക്ലോറിക് ആസിഡ് പരിശോധനയും പോലുള്ള ശാസ്ത്രീയമായ വഴികളും ഇതിനായി ഉപയോഗിക്കാവുന്നതാണ്. വിപണിയിലെ വ്യാജന്മാരെ കരുതിയിരിക്കാനും ആരോഗ്യ സംരക്ഷണത്തിന് ശുദ്ധമായ നെയ്യ് തെരഞ്ഞെടുക്കാനും ഈ ലളിത പരീക്ഷണങ്ങള്‍ ഉപകരിക്കുമെന്നാണ് വിദഗ്ധരുടെ പക്ഷം.
The post വിപണിയില്‍ മായം കലര്‍ന്ന നെയ്യ് വ്യാപകം; വീട്ടില്‍ തന്നെ തിരിച്ചറിയാം ഒറിജിനല്‍ നെയ്യ്! appeared first on Express Kerala.




