loader image
തെരുവിലെ അലച്ചിലിൽ നിന്ന് സംഗീത ലോകത്തിന്റെ നെറുകയിലേക്ക്; ഇത് ഡാനിയൽ സീസർ എന്ന അത്ഭുതം

തെരുവിലെ അലച്ചിലിൽ നിന്ന് സംഗീത ലോകത്തിന്റെ നെറുകയിലേക്ക്; ഇത് ഡാനിയൽ സീസർ എന്ന അത്ഭുതം

വീടിന്റെ ഉമ്മറപ്പടിയിൽ നിന്ന് പുറത്താക്കപ്പെട്ട ഒരു കൗമാരക്കാരൻ, കയ്യിൽ ഒരു പിയാനോയുമായി തെരുവുകളിലൂടെ അലഞ്ഞത് ലോകം കീഴടക്കാനായിരുന്നു എന്ന് അന്ന് ആരും കരുതിയിരുന്നില്ല. അർദ്ധരാത്രികളിൽ സുഹൃത്തുക്കളുടെ ഇടുങ്ങിയ മുറികളിലിരുന്ന് അയാൾ കുറിച്ച വരികൾ ഇന്ന് ലോകം മുഴുവൻ ഏറ്റുപാടുന്നു. കാനഡയിലെ ടൊറന്റോയിൽ നിന്ന് ഗ്രാമി പുരസ്കാരത്തിന്റെ നെറുകയിലേക്കുള്ള ഡാനിയൽ സീസറിന്റെ യാത്ര കേവലം ഒരു വിജയഗാഥയല്ല അത് കഠിനാധ്വാനത്തിന്റെയും അതിജീവനത്തിന്റെയും ഈണമാണ്.

കാനഡയിലെ ഒരു ഇടവകപ്പള്ളിയിൽ പിയാനോ വായിച്ചും പാട്ടുപാടിയും നടന്ന ഒരു പയ്യൻ ഇന്ന് ആഗോള സംഗീത ഭൂപടത്തിലെ വലിയൊരു നക്ഷത്രമാണ്. ഡാനിയൽ സീസറിന്റെ തുടക്കം ഗോസ്‌പൽ സംഗീതത്തിലായിരുന്നു. എന്നാൽ സ്കൂൾ പഠനത്തിന്റെ അവസാന നാളുകളിൽ അച്ഛനുമായി ഉണ്ടായ തർക്കത്തെത്തുടർന്ന് അദ്ദേഹത്തിന് വീട്ടിൽ നിന്ന് പുറത്തിറങ്ങേണ്ടി വന്നു. ആ ഒറ്റപ്പെടലും സുഹൃത്തുക്കളുടെ വീടുകളിലും ചെറിയ ഹോസ്റ്റലുകളിലുമുള്ള താമസവുമാണ് അദ്ദേഹത്തിലെ യഥാർത്ഥ സംഗീതജ്ഞനെ പുറത്തുകൊണ്ടുവന്നത്.

Also Read: മലയാള സിനിമയ്ക്ക് 2025 കനത്ത തിരിച്ചടിയുടെ വർഷം; നഷ്ടം 530 കോടി രൂപയെന്ന് ഫിലിം ചേംബർ

See also  കടൽത്തീരത്തിലെ ഏറ്റവും അപകടകാരിയായ ജീവി

അതിജീവനത്തിന്റെ ചുവടുകൾ കഷ്ടപ്പാടുകൾക്കിടയിലും ഡെമോ സംഗീതങ്ങൾ തയ്യാറാക്കി അദ്ദേഹം നിർമ്മാതാക്കളുടെ ഓഫീസുകൾ കയറിയിറങ്ങി. ആദ്യമായി പരസ്യ ജിംഗിളുകൾ തയ്യാറാക്കാനുള്ള അവസരം ലഭിച്ചതാണ് ഡാനിയലിന്റെ ജീവിതത്തിൽ വഴിത്തിരിവായത്. പ്രമുഖരായ ജോർദാൻ ഇവാൻസ്, മാത്യു ബർണറ്റ് എന്നിവരുമായുള്ള സഹകരണം അദ്ദേഹത്തിന് സ്വതന്ത്ര ഗാനങ്ങളുടെ ലോകത്തേക്ക് വാതിൽ തുറന്നു. 2014-ൽ പുറത്തിറങ്ങിയ ‘പ്രെയ്സ് ബ്രേക്ക്’ എന്ന ഇ.പി റോളിങ് സ്റ്റോൺസ് പോലുള്ള ചാർട്ടുകളിൽ ഇടംപിടിച്ചതോടെ ഡാനിയൽ എന്ന പേര് ശ്രദ്ധിക്കപ്പെട്ടു തുടങ്ങി.

ആഗോള ഹിറ്റുകളിലേക്കുള്ള കുതിപ്പ് 2015-ൽ പുറത്തിറങ്ങിയ ‘പിൽഗ്രിംസ് പാരഡൈസ്’ എന്ന രണ്ടാം ഇ.പിയിലെ ‘സ്ട്രീറ്റ് കാർ’ എന്ന ഗാനം കാനഡയുടെ അതിരുകൾ കടന്ന് ലോകം മുഴുവൻ ഏറ്റുപാടിയ ഹിറ്റായി മാറി. 2017-ൽ പുറത്തിറങ്ങിയ ‘ഫ്രോയ്ഡിയൻ’ എന്ന സ്റ്റുഡിയോ ആൽബം അദ്ദേഹത്തെ ആധുനിക ആർ&ബിയിലെ രാജകുമാരനാക്കി. ‘ഗെറ്റ് യു’, ‘വി ഫൈൻഡ് ലൗ’ തുടങ്ങിയ വമ്പൻ ഹിറ്റുകൾ ഈ ആൽബത്തിന്റെ ഭാഗമായിരുന്നു. ഈ ആൽബത്തിന് ലഭിച്ച രണ്ട് ഗ്രാമി നോമിനേഷനുകൾ അദ്ദേഹത്തിന്റെ പ്രതിഭയ്ക്കുള്ള അംഗീകാരമായി.

See also  ‘ഞാൻ അത് നിർത്തുന്നു’: പിന്നണി ഗാനത്തിൽ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് അര്‍ജിത്ത് സിങ്!

Also Read: ‘മോഹൻലാൽ കഴിഞ്ഞാൽ ഹാസ്യം കൈകാര്യം ചെയ്യാൻ നിവിൻ മാത്രം’: അഖിൽ സത്യൻ

ചരിത്ര നേട്ടങ്ങളും പുതിയ ആൽബവും 2019-ൽ ‘കേസ് സ്റ്റഡി 01’ എന്ന ആൽബത്തിലൂടെ സംഗീത പ്രേമികളെ ത്രസിപ്പിച്ച ഡാനിയൽ, കനേഡിയൻ ഹോട്ട് 100, ബിൽബോർഡ് ഹോട്ട് 100 ചാർട്ടുകളിൽ ഒന്നാം സ്ഥാനത്തെത്തി. പിന്നീട് 2023-ൽ ‘നെവർ ഇനഫ്’ എന്ന ആൽബവും, കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ‘സൺ ഓഫ് സ്പെർജി’ എന്ന പുതിയ ആൽബവും അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും മികച്ച വർക്കുകളായി വിലയിരുത്തപ്പെടുന്നു. സ്നേഹവും തത്വശാസ്ത്രവും ഇഴചേർന്ന ഡാനിയൽ സീസറിന്റെ സംഗീതയാത്ര ഇന്നും വിജയകരമായി തുടരുന്നു.
The post തെരുവിലെ അലച്ചിലിൽ നിന്ന് സംഗീത ലോകത്തിന്റെ നെറുകയിലേക്ക്; ഇത് ഡാനിയൽ സീസർ എന്ന അത്ഭുതം appeared first on Express Kerala.

Spread the love

New Report

Close