ആഭരണങ്ങൾ വാങ്ങി കൂട്ടുന്ന കാലം കഴിഞ്ഞു; സ്വര്‍ണത്തോടുള്ള ഇന്ത്യക്കാരുടെ കാഴ്ചപ്പാട് മാറ്റിമറിച്ച് യുവതലമുറ

ആഭരണങ്ങൾ വാങ്ങി കൂട്ടുന്ന കാലം കഴിഞ്ഞു; സ്വര്‍ണത്തോടുള്ള ഇന്ത്യക്കാരുടെ കാഴ്ചപ്പാട് മാറ്റിമറിച്ച് യുവതലമുറ

സ്വര്‍ണത്തോടുള്ള ഇന്ത്യക്കാരുടെ പരമ്പരാഗത കാഴ്ചപ്പാടുകളിൽ വലിയ മാറ്റം വരുന്നതായി വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്റെ ‘സ്വര്‍ണിം ഉഡാന്‍ 2047’ റിപ്പോർട്ട് വ്യക്തമാക്കുന്നു. ആഭരണങ്ങൾ വാങ്ങി സൂക്ഷിക്കുന്ന പതിവ് രീതിക്ക് പകരം, സാങ്കേതികവിദ്യയുടെയും ഡിജിറ്റൽ ഫിനാൻസിന്റെയും പുതിയ നിക്ഷേപ രീതികളുടെയും പിന്തുണയോടെയാകും രാജ്യത്തെ സ്വര്‍ണ വിപണിയുടെ അടുത്ത കുതിപ്പ്. ഈ മാറ്റങ്ങള്‍ക്ക് നേതൃത്വം നൽകുന്നത് ‘ജെന്‍ സി’ യുവതലമുറയാണെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു.

നിലവിൽ ഇന്ത്യന്‍ വീടുകളില്‍ ഏകദേശം 31,000 ടണ്ണിലധികം സ്വര്‍ണമുണ്ടെന്നാണ് കണക്കാക്കുന്നത്. ഇതിന് ഏകദേശം 315 ലക്ഷം കോടി രൂപ മൂല്യം വരും. എന്നാല്‍ ഈ വലിയ സമ്പത്തിന്റെ സിംഹഭാഗവും വീടുകളിലെ അലമാരകളിലും ലോക്കറുകളിലും വെറുതെ കിടക്കുകയാണ്. രാജ്യത്തെ ഏറ്റവും വലിയ, എന്നാല്‍ ഇതുവരെ വേണ്ടത്ര ഉപയോഗിക്കപ്പെടാത്ത സാമ്പത്തിക സ്രോതസുകളില്‍ ഒന്നാണിത്.

Also Read:മ്യൂച്വൽ ഫണ്ടിൽ നിങ്ങളുടെ പണം കെട്ടിക്കിടക്കുന്നുണ്ടോ? ക്ലെയിം ചെയ്യാത്ത തുക 3,800 കോടി കടന്നു; അറിയേണ്ടതെല്ലാം

യുവതലമുറ എങ്ങനെ മാറുന്നു?

1997-നും 2012-നും ഇടയില്‍ ജനിച്ച ‘ജനറേഷന്‍ സി’ വിഭാഗത്തിന് സ്വര്‍ണം വെറുമൊരു പാരമ്പര്യ ആഭരണമല്ല. എളുപ്പത്തില്‍ കൈകാര്യം ചെയ്യാനും പെട്ടെന്ന് പണമാക്കി മാറ്റാനുമുള്ള സൗകര്യത്തിനും ഡിജിറ്റല്‍ ആക്‌സസിനുമാണ് ഇവർ മുൻഗണന നൽകുന്നത്. പരമ്പരാഗത രീതികൾക്കൊപ്പം ഡിജിറ്റല്‍ സ്വര്‍ണത്തിലും സാങ്കേതികവിദ്യാ അധിഷ്ഠിത നിക്ഷേപങ്ങളിലും ഇവർ വലിയ താല്പര്യം പ്രകടിപ്പിക്കുന്നുണ്ട്. ഓൺലൈനിൽ കാര്യങ്ങൾ വിശദമായി പരിശേധിച്ച ശേഷം മാത്രം ഷോപ്പുകളിൽ പോയി വാങ്ങുന്ന ഇവരുടെ പുതിയ ശീലം, സ്വര്‍ണ വ്യാപാരികളെയും പുതിയ വിപണന തന്ത്രങ്ങൾ മാറ്റിയെഴുതാൻ പ്രേരിപ്പിക്കുന്നുണ്ട്. കൂടാതെ, 2035 ഓടെ ഇന്ത്യയുടെ ഉപഭോക്തൃ ചെലവിന്റെ 2 ട്രില്യണ്‍ ഡോളറും ഈ തലമുറയുടെ സംഭാവനയായിരിക്കുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

NB: ഈ വാർത്തയിൽ ഉപയോഗിച്ചിരിക്കുന്ന ചിത്രം പ്രതീകാത്മകമാണ്. (AI SOURCES)

The post ആഭരണങ്ങൾ വാങ്ങി കൂട്ടുന്ന കാലം കഴിഞ്ഞു; സ്വര്‍ണത്തോടുള്ള ഇന്ത്യക്കാരുടെ കാഴ്ചപ്പാട് മാറ്റിമറിച്ച് യുവതലമുറ appeared first on Express Kerala.

See also  ചരിത്രത്തിൽ ആദ്യമായി ചെങ്കോട്ടയിൽ ‘വന്ദേമാതരം’! ഇതുവരെ ഒഴിവാക്കിയത് എന്തുകൊണ്ട്?
Spread the love
Scroll to Top