
ഇടുക്കി ജില്ലയിൽ കനത്ത മഴയ്ക്ക് ശമനമായതോടെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഏർപ്പെടുത്തിയിരുന്ന താൽക്കാലിക വിലക്കുകൾ ജില്ലാ ഭരണകൂടം പിൻവലിച്ചു. കാലാവസ്ഥാ വകുപ്പ് ജില്ലയിൽ പ്രഖ്യാപിച്ചിരുന്ന റെഡ്, ഓറഞ്ച്, യെല്ലോ അലർട്ടുകൾ പിൻവലിച്ച പശ്ചാത്തലത്തിലാണ് വിനോദസഞ്ചാരികൾക്ക് വീണ്ടും പ്രവേശനം അനുവദിക്കാൻ തീരുമാനമായത്. അതേസമയം, വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ചക്രവാതച്ചുഴി ആഗസ്റ്റ് 12-ഓടെ ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയുള്ളതിനാൽ ഓഗസ്റ്റ് 14 വരെ സംസ്ഥാനത്ത് നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ട്.
കൂടാതെ, കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശൂർ, എറണാകുളം ജില്ലകളിലെ തീരങ്ങളിലും കന്യാകുമാരി തീരത്തും ആഗസ്റ്റ് 11 രാത്രി 11.30 വരെ ഉയർന്ന തിരമാലകൾക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. കടലോര പ്രദേശങ്ങളിൽ താമസിക്കുന്നവരും മത്സ്യത്തൊഴിലാളികളും ജാഗ്രത പാലിക്കേണ്ടതാണ്.
The post സഞ്ചാരികളുടെ ശ്രദ്ധയ്ക്ക്! ഇടുക്കിയിലെ മഴയ്ക്ക് ശമനം, വിലക്കുകൾ നീക്കി; ഇനി മനോഹരക്കാഴ്ചകളിലേക്ക് സ്വാഗതം! appeared first on Express Kerala.




