സഞ്ചാരികൾക്ക് സന്തോഷവാർത്ത: ഇടവേളയ്ക്ക് ശേഷം പൊന്മുടി ഇക്കോ ടൂറിസം നാളെ തുറക്കും | Ponmudi Eco Tourism

സഞ്ചാരികൾക്ക് സന്തോഷവാർത്ത: ഇടവേളയ്ക്ക് ശേഷം പൊന്മുടി ഇക്കോ ടൂറിസം നാളെ തുറക്കും | Ponmudi Eco Tourism

Ponmudi Eco Tourism

തിരുവനന്തപുരം: കനത്ത മഴയെയും പ്രതികൂല കാലാവസ്ഥയെയും തുടർന്ന് താൽക്കാലികമായി അടച്ചിട്ടിരുന്ന പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ പൊന്മുടി ഇക്കോ ടൂറിസം നാളെ മുതൽ വീണ്ടും തുറന്നുപ്രവർത്തിക്കും. മലയോര മേഖലകളിൽ പെയ്ത ശക്തമായ മഴയെത്തുടർന്ന് സുരക്ഷ മുൻനിർത്തിയായിരുന്നു പൊന്മുടിയിലേക്കുള്ള സന്ദർശകർക്ക് വിലക്കേർപ്പെടുത്തിയിരുന്നത്.(Ponmudi Eco Tourism Reopens For Visitors From Wednesday After Heavy Rain Closure)

കാലാവസ്ഥ അനുകൂലമായ പശ്ചാത്തലത്തിലാണ് നാളെ മുതൽ സന്ദർശകരെ വീണ്ടും അനുവദിച്ച് തുടങ്ങാൻ അധികൃതർ തീരുമാനിച്ചത്. എങ്കിലും മലയോര പാതകളിലൂടെയുള്ള യാത്രയിൽ സന്ദർശകർ ആവശ്യമായ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കേണ്ടതുണ്ട്.

Story Summary

The Ponmudi Eco-Tourism center, which was temporarily closed due to heavy rain and adverse weather conditions, will reopen for tourists from Wednesday. Authorities decided to lift the restrictions as the weather improved, providing relief to travellers and local tourism.

Spread the love
See also  മൊബൈലും വൈഫൈയും വിലക്കിയ നാട്!
Scroll to Top