‘ഹബീബി… വെൽക്കം ടു യുഎഇ’: വിസ ഫീസിൽ പതിനായിരങ്ങൾ ലാഭിക്കാം; സൗജന്യ സന്ദർശന വിസയ്ക്ക് അപേക്ഷ നൽകാം!

‘ഹബീബി… വെൽക്കം ടു യുഎഇ’: വിസ ഫീസിൽ പതിനായിരങ്ങൾ ലാഭിക്കാം; സൗജന്യ സന്ദർശന വിസയ്ക്ക് അപേക്ഷ നൽകാം!

ന്ത്യൻ വിനോദസഞ്ചാരികൾക്കായി യുഎഇ പ്രഖ്യാപിച്ച സൗജന്യ സന്ദർശന വിസ പദ്ധതിയുടെ ആനുകൂല്യം സ്വന്തമാക്കാൻ അബുദാബി കൾചർ ആൻഡ് ടൂറിസം ഡിപ്പാർട്മെന്റിന്റെ അംഗീകൃത ട്രാവൽ പങ്കാളികളായ 11 കമ്പനികൾ വഴി അപേക്ഷ നൽകണം. വിസയുടെ കാലാവധി 30 ദിവസമാണ്. എന്നാൽ, ഏറ്റവും കുറഞ്ഞത് 3 ദിവസമെങ്കിലും അബുദാബിയിൽ താമസിക്കണമെന്ന പ്രധാന നിബന്ധനയുണ്ട്. സാധാരണഗതിയിൽ 285 ദിർഹം ചെലവ് വരുന്ന ഈ വിസ, അംഗീകൃത ട്രാവൽ ഏജൻസികൾ വഴി ബുക്ക് ചെയ്യുമ്പോൾ പൂർണ്ണമായും സൗജന്യമായി ലഭിക്കും. 4 അംഗങ്ങളുള്ള ഒരു കുടുംബത്തിന് വിസ ഫീസിനത്തിൽ മാത്രം ഏകദേശം 1,140 ദിർഹം (29,640 രൂപയോളം) ഇതിലൂടെ ലാഭിക്കാൻ സാധിക്കും.

ഡിസിടിയുടെ പങ്കാളികളായ ഹോളിഡേ ട്രൈബ്, തോമസ് കൂക്ക് ആൻഡ് എസ്ഒടിസി, ത്രില്ലോഫിലിയ, അക്ബർ ഹോളിഡേയ്സ്, യുടാസ്സോ.കോം, കേസരി ടൂർസ്, റിയ ട്രാവൽസ്, റോയൽ ടൂർസ്, പിക്ക് യുവർ ട്രെയിൽ, മേക്ക് മൈ ട്രിപ്, ആര്യൻ ലെഷർ എന്നീ 11 ഏജൻസികൾ വഴിയാണ് സൗജന്യ വിസ ലഭ്യമാക്കുന്നത്. ആദ്യ ഘട്ടത്തിൽ 20,000 സൗജന്യ വിസകൾ നൽകാനാണ് പദ്ധതിയിട്ടിരിക്കുന്നത്. ഇന്ത്യൻ പാസ്‌പോർട്ടുള്ള എല്ലാവർക്കും ഈ പദ്ധതിയിലേക്ക് അപേക്ഷിക്കാൻ അർഹതയുണ്ട്. ഒരു കുടുംബത്തിലെ എത്ര അംഗങ്ങൾക്ക് വേണമെങ്കിലും അപേക്ഷിക്കാമെങ്കിലും, ലഭ്യമായ ആകെ വിസകളുടെ എണ്ണത്തിൽ പരിധിയുണ്ടാകും.

Also Read: റെസ്റ്റോറന്റുകളിൽ പോയി ഇനി ചുമ്മാ തർക്കിക്കേണ്ട! സൗദിയിൽ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർക്ക് ബോഡി ക്യാമറകൾ നിർബന്ധമാക്കി

ഒക്ടോബർ 31 വരെയാണ് ഈ ആനുകൂല്യം പ്രയോജനപ്പെടുത്താൻ സാധിക്കുക. യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർ ഒക്ടോബർ 31-ന് മുൻപായി വിസ എടുക്കുകയും യാത്ര പൂർത്തിയാക്കുകയും വേണം. ഒക്ടോബർ 31-ന് വിസയെടുത്ത് നവംബറിൽ യാത്ര ചെയ്യാൻ നിലവിലെ വ്യവസ്ഥയനുസരിച്ച് സാധിക്കില്ല. ഒക്ടോബർ 31-ന് ശേഷം ഈ ആനുകൂല്യ പദ്ധതി നീട്ടുമോ എന്ന കാര്യത്തിൽ നിലവിൽ ഔദ്യോഗിക സ്ഥിരീകരണമൊന്നും ലഭിച്ചിട്ടില്ല.

See also  അഭിനയം നിർത്താൻ നിർബന്ധിച്ചു, രണ്ടു വർഷം നാർസിസ്റ്റിക് അബ്യൂസ് നേരിട്ടു; തുറന്ന് പറഞ്ഞ് അനുപമ

The post ‘ഹബീബി… വെൽക്കം ടു യുഎഇ’: വിസ ഫീസിൽ പതിനായിരങ്ങൾ ലാഭിക്കാം; സൗജന്യ സന്ദർശന വിസയ്ക്ക് അപേക്ഷ നൽകാം! appeared first on Express Kerala.

Spread the love
Scroll to Top