
കുവൈത്ത് സിറ്റി: രാജ്യത്തെ പ്രമുഖ പൊതുമേഖലാ സ്ഥാപനം ലക്ഷ്യമിട്ടുള്ള വൻ ഭീകരാക്രമണ പദ്ധതി കുവൈത്ത് സുരക്ഷാസേന തകർത്തു. നിരോധിക്കപ്പെട്ട ആഗോള ഭീകരസംഘടനയായ ഐഎസുമായി ബന്ധമുള്ള കുവൈത്ത് സ്വദേശിയെയാണ് അക്രമ പദ്ധതി നടപ്പാക്കുന്നതിന് തൊട്ടുമുൻപ് സ്റ്റേറ്റ് സെക്യൂരിറ്റി സർവീസ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ചയാണ് കുവൈത്ത് ആഭ്യന്തര മന്ത്രാലയം ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.(Kuwait Security Forces Foil ISIS Drone Terror Plot Arrest Citizen)
പ്രതിയെക്കുറിച്ച് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ സുരക്ഷാ വിഭാഗം നടത്തിയ ശക്തമായ നിരീക്ഷണത്തിനൊടുവിലാണ് ഇയാൾ പിടിയിലാകുന്നത്. സ്ഫോടകവസ്തുക്കൾ നിർമ്മിക്കുന്നതിലും ഡ്രോണുകൾ പ്രവർത്തിപ്പിക്കുന്നതിലും ഇയാൾ വിദേശത്തുനിന്ന് പരിശീലനം നേടിയിരുന്നതായി അന്വേഷണത്തിൽ വ്യക്തമായി.
രാജ്യത്തെ ഒരു പ്രധാന കേന്ദ്രത്തിൽ ആക്രമണം നടത്തുന്നതിനായി ഇയാൾ സ്വന്തമായി ഒരു ഡ്രോൺ ബോംബ് നിർമ്മിച്ചതായും ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു. എന്നാൽ സുരക്ഷാ കാരണങ്ങളാൽ ലക്ഷ്യമിട്ട സ്ഥലം വെളിപ്പെടുത്തിയിട്ടില്ല. പിടിയിലായ പ്രതിക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും കൂടുതൽ അന്വേഷണത്തിനായി കേസ് ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറിയതായും മന്ത്രാലയം അറിയിച്ചു.
Story Summary
Kuwaiti security forces successfully foiled an ISIS-linked terrorist plot targeting a vital facility in the country. A Kuwaiti national trained in explosives and drone manufacturing was arrested before executing the attack, after being monitored by the State Security Service.




